ADVERTISEMENT

പെരുമ്പാവൂർ ∙ താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനു മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥർ   ആശുപത്രി സന്ദർശിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആശുപത്രി വികസനത്തിനു ധനസഹായം തേടി എംഎൽഎ സർക്കാരിനെ സമീപിച്ചിരുന്നു. 1952 ൽ ഡിസ്പെൻസറിയായി ആരംഭിച്ചു താലൂക്ക് ആശുപത്രിയായി ഉയർത്തിയതാണ്.ആയിരത്തോളം രോഗികൾ പ്രതിദിനം എത്തുന്ന ആശുപത്രിയാണ്. കോവിഡ്‌ കാലത്തു പ്രതിസന്ധികളെ നേരിടാൻ ആശുപത്രി നവീകരണം ആവശ്യപ്പെട്ട് മെഡിക്കൽ സൂപ്രണ്ട്‌ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ സർക്കാരിനു കത്ത് നൽകിയത്. 

ആശുപത്രി വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കി കഴിഞ്ഞ നഗരസഭ കൗൺസിൽ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. 2.42 ഏക്കറിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.13 കെട്ടിടങ്ങളുണ്ട്.ഇവ ഒഴിവാക്കി ബഹുനില കെട്ടിടമാക്കിയാൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും കഴിയും. 16 തസ്തികയുണ്ടെങ്കിലും ഡോക്ടർമാർ കുറവാണ്. 28 സ്ഥിരം നഴ്സുമാരും 15 താൽക്കാലിക നഴ്സുമാരും ഉൾപ്പെടെ 43  തസ്തികയുണ്ട്. നഴ്സുമാരുടെ എണ്ണവും കുറവാണ്. 130 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. 212 കിടക്കകളുണ്ട്. 

രോഗീസൗഹൃദമാക്കാൻ 1.40 കോടി 

താലൂക്ക് ആശുപത്രിയുടെ ഒപി വിഭാഗം രോഗീ സൗഹൃദമാക്കുന്നതിന് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 1.4 കോടി  രൂപ അനുവദിച്ചതായി  എംഎൽഎ അറിയിച്ചു. രോഗികൾക്കും സന്ദർശകർക്കും ആധുനിക നിലവാരത്തിലുള്ള  സേവനം ലഭ്യമാക്കുകയാണു ലക്ഷ്യം. നാഷനൽ ഹെൽത്ത് മിഷൻ വഴി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമാണം വേഗം ആരംഭിക്കാൻ ധാരണയായി.  അവലോകനയോഗത്തിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ടി.എം.സക്കീർ ഹുസൈൻ, കൗൺസിലർ പോൾ പാത്തിക്കൽ, മെഡിക്കൽ സൂപ്രണ്ട്ഡോ.എം.എം.ഷാനി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com