കുട്ടികളുടെ പാർക്കിൽ കളിക്കുന്നതു പാമ്പ്
Mail This Article
ഫോർട്ട്കൊച്ചി ∙ കമാലക്കടവ് കുട്ടികളുടെ പാർക്കിൽ പാമ്പ് ശല്യം രൂക്ഷം. പാർക്കിൽ എത്തിയ വിനോദസഞ്ചാരികൾ പാമ്പുകളെ കണ്ട് ഭയന്നോടി. ഇന്നലെ ഉച്ചയ്ക്കു മുൻപു രണ്ടു പ്രാവശ്യം പാമ്പ് പാർക്കിലെ കളിപ്പാട്ടങ്ങൾക്കിടയിൽ എത്തി. പാർക്കിന്റെ ഗേറ്റിനു സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പാമ്പ് എത്തുന്നതെന്ന് പാർക്കിൽ ഉണ്ടായിരുന്നവർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നു പാർക്ക് മാസങ്ങളോളം അടച്ചിട്ടതിനെത്തുടർന്നാണു കാടുകയറിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് ഇളവുകൾ പ്രഖ്യാപിച്ചതോടെ ആളുകൾ കുട്ടികളുമായി എത്തിത്തുടങ്ങി. പാർക്കിലെ വിളക്കുകൾ നന്നാക്കണമെന്നും കാടു വെട്ടിത്തെളിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചി ടൂറിസം മേഖല പൗരസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തിയിരുന്നു. കാടു വെട്ടിത്തെളിക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നു പ്രസിഡന്റ് പി.എസ്.അബ്ദുക്കോയ ആവശ്യപ്പെട്ടു.