ADVERTISEMENT

മൂവാറ്റുപുഴ∙ കെഎസ്ആർടിസി ബസ് ഡിപ്പോയിലെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണം സർക്കാർ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 1.50 കോടി രൂപയാണ് മുൻ എംഎൽഎ എൽദോ ഏബ്രഹാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത്. പദ്ധതി അനന്തമായി നീണ്ടുപോയതോടെ എൽദോ ഏബ്രഹാം ഗതാഗത മന്ത്രിക്കു നൽകിയ നിവേദനത്തെ തുടർന്നാണ് നിർമാണത്തിനു ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയത്.

നിർവഹണ ഉദ്യോഗസ്ഥനായി കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറെയും നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക് നിർമാണത്തിന് വേണ്ടി 3 വർഷം മുൻപ് 2 തവണ ടെൻഡർ നടപടികൾ പൂർത്തിയാക്കിയെങ്കിലും നിർമാണ പ്രവർത്തനങ്ങൾ കരാറുകാർ ഏറ്റെടുത്തിരുന്നില്ല.

എസ്റ്റിമേറ്റിൽ നിർദേശിച്ചിട്ടുള്ള പൈലിങ് ജോലികൾക്കു ഭീമമായ തുക ചെലവു വരുമെന്നതാണ് നിർമാണ കരാർ ഏറ്റെടുക്കുന്നതിൽ നിന്ന് കരാറുകാർ അകന്നു നിൽക്കാൻ കാരണം. ഇതു പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിനായി അംഗീകൃത സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പലവട്ടം നിവേദനങ്ങൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി. അതേസമയം ഷോപ്പിങ് കോംപ്ലക്സിന്റെയും മറ്റും നിർമാണം ഇനിയും പൂർണമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com