ADVERTISEMENT
ഉദയംപേരൂർ ∙ കോവിഡ് മുക്തയായ നടക്കാവ് സ്വദേശിനിക്ക് (38) ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. യുവതി ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 11നാണു യുവതി കോവിഡ് പോസിറ്റീവ് ആയത്. നെഗറ്റീവ് ആയതിനു ശേഷം തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്നാണ് കഴിഞ്ഞ 6ന് ആശുപത്രിയിൽ ചികിത്സ തേടിയത്. യുവതിക്ക് നേരത്തേ വൃക്ക മാറ്റിവച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഇവരെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ബാബു എംഎൽഎ മന്ത്രി വീണാ ജോർജിനു കത്തയച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com