റിവേഴ്സ് റുബിക്സ് ക്യൂബിൽ വിസ്മയം തീർത്ത് അദ്വൈത്
Mail This Article
റിവേഴ്സ് റുബിക്സ് ക്യൂബിൽ വിസ്മയം തീർത്ത് അദ്വൈത്, കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. റുബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിച്ചത് 7–ാം വയസ്സിലായിരുന്നു. എത്രയും പെട്ടെന്ന് ഒരു ക്യൂബ് സോൾവ് ചെയ്യണമെന്നതായിരുന്നു തുടക്കത്തിലെ ആഗ്രഹം. ലോക്ഡൗൺ സമയത്ത് ഒരു യൂറോപ്യൻ ചാനലിൽ പോട്രെയിറ്റ് ചെയ്യുന്നത് കണ്ടതോടെ അതിനോട് കമ്പം തോന്നി. അച്ഛന്റെയും അമ്മയുടെയും വിവാഹ ചിത്രമാണ് ആദ്യമായി ചെയ്ത ഛായാചിത്രം. അത് വിജയിച്ചതോടെ ആത്മ വിശ്വാസമായി.
ആലപ്പുഴയിൽ ലോകമേ തറവാട് പ്രദർശനത്തിൽ ‘ വേൾഡ് ഈസ് വൺ ഫാമിലി ’ എന്ന പേരിൽ 400 ക്യുബ് കൊണ്ട് റിവേഴ്സ് ലോഗോ ചെയ്തു. ദുബായ് ഭരണാധികാരിയുടെ ഛായാചിത്രം ചെയ്തതിന് അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം ലഭിച്ചു. ഇതു വരെ 110 ഛായാചിത്രം ചെയ്തു. കുമാരനാശാൻ, സ്വാമി വിവേകാന്ദൻ, രാഷ്ടപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, കെ.എസ്. ചിത്ര തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുടെ ഛായാചിത്രം ചെയ്തു.
പിന്നിൽ നിന്നു ചെയ്യുന്ന ഛായാചിത്രം. യാതൊരു ആശങ്കയും കൂടാതെയാണ് പിന്നിൽ നിന്നു ചെയ്യുന്നത്. കൃത്യതയോടെ ചെയ്യുന്നു , ഒരു തവണ പോലും മുന്നിൽ ചെന്നു നോക്കുന്നില്ല എന്നതാണ് ഈ മിടുക്കന്റെ പ്രത്യേകത. യുആർഎഫ് ഏഷ്യൻ റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. തൃശൂർ അവന്നൂർ വരടിയം മാനാഴിയിൽ ഗിരീഷിന്റെയും ബിന്ധ്യയുടെയും മകനാണ് റിവേഴ്സ് റുബിക്സ് ക്യൂബിൽ കുഞ്ചാക്കോ ബോബന്റെ ഛായാചിത്രം ചെയ്യുന്നത്.