ADVERTISEMENT

പറവൂർ ∙ ചരിത്രമുറങ്ങുന്ന പറവൂർ കോടതിയുടെ 210–ാം വാർഷികാഘോഷം ഇന്നു തുടങ്ങും. 5നു ജസ്റ്റിസ് സി.ജയചന്ദ്രൻ ലോഗോ പ്രകാശനം ചെയ്യും. തുടർന്നു കച്ചേരി മൈതാനിയിൽ 210 നക്ഷത്രങ്ങൾ തെളിക്കും. നഗരസഭാധ്യക്ഷ വി.എ.പ്രഭാവതി അധ്യക്ഷയാകും. ജനുവരി ഒന്നിനു ജഡ്ജിമാരും അഭിഭാഷകരും  കോടതി ജീവനക്കാരും ചേർന്ന് 210 കിലോഗ്രാം തൂക്കമുള്ള കേക്ക് നിർമിക്കും. കോടതിയുടെ രൂപവും ചരിത്രസംഭവങ്ങളും കേക്കിൽ ആലേഖനം ചെയ്യും. ജനുവരിയിൽ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്തും.

ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ, പ്രഭാഷണ പരമ്പരകൾ, പ്രദർശനങ്ങൾ, കലാകായിക മത്സരങ്ങൾ, മൂട്ട് കോർട്ട് മത്സരങ്ങൾ എന്നിവ നടത്തും. ചരിത്ര സ്മരണിക പുറത്തിറക്കും. കോടതിയുടെ ചരിത്രവും പ്രാധാന്യവും പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്ന പദ്ധതികൾ തയാറാക്കിയിട്ടുണ്ട്സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ഗവർണർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നു ആഘോഷക്കമ്മിറ്റി വർക്കിങ് ചെയർമാൻ റാഫേൽ ആന്റണി, ജനറൽ കൺവീനർമാരായ എം.എ.കൃഷ്ണകുമാർ, പി.എ.അയൂബ് ഖാൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com