പുതുവർഷാഘോഷത്തിന് എത്തിച്ച കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
Mail This Article
×
പെരുമ്പാവൂർ ∙ പുതുവത്സരാഘോഷത്തിനു വിൽപനക്കെത്തിച്ച 1.300 കിലോ ഗ്രാം കഞ്ചാവുമായി അസം സ്വദേശി നൂർ ജമാലിനെ(40) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നാട്ടിൽ നിന്നു കൊണ്ടുവന്ന കഞ്ചാവ് അതിഥിത്തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുന്നതിനിടയിൽ മുടിക്കൽ ചെറുവേലിക്കുന്നിൽ നിന്നു നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ജി.ഷിജീവ്, പി.ടി.രാഹുൽ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.