ADVERTISEMENT

ആലുവ∙ ജില്ലാ ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഞായറാഴ്ചകളിൽ ഉച്ചഭക്ഷണം നൽകുന്ന സ്‌നേഹക്കൂട്ടായ്മയ്ക്കു 11 വയസ്സ്. എല്ലാ ഞായറാഴ്ചകളിലും ഇരുനൂറിലേറെ പേർക്കാണ് ഇവർ വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പുന്നത്. സെന്റ് ഡൊമിനിക്‌ പള്ളി മുൻ വൈസ് ചെയർമാൻ ഫ്രാൻസിസ് മൂത്തേടൻ, സെക്രട്ടറി ചിന്നൻ പടമാട്ടുമ്മേൽ, പോളച്ചൻ പയ്യപ്പിള്ളി, ബോണി പാറേക്കാട്ടിൽ എന്നിവർ ചേർന്നാണു തുടങ്ങിയത്. മാസത്തിൽ ഒരു ഞായറാഴ്ച അൻവർ സാദത്ത് എംഎൽഎയും മറ്റൊരു ഞായറാഴ്ച ബിജു നെടുമ്പാശേരിയുമാണു ഭക്ഷണം സ്പോൺസർ ചെയ്യുന്നത്.

മറ്റു  ഞായറാഴ്ചകളിൽ കൂട്ടായ്മയിലെ അംഗങ്ങൾ തയാറാക്കും. ചോറ്, മാങ്ങാക്കറി, ബീഫ് ഉലർത്ത്, തോരൻ, അച്ചാർ എന്നിവയാണു പതിവു വിഭവങ്ങൾ. വിശേഷ ദിവസങ്ങളിൽ ചിക്കനും കേക്കും ഉണ്ടാകും. 11 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന ഭക്ഷണ വിതരണം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. സെന്റ് ഡൊമിനിക്‌ പള്ളി വികാരി ഫാ. പോൾ മാടൻ, ഫ്രാൻസിസ് മൂത്തേടൻ, പി.പി. ചിന്നൻ, ബിജു നെടുമ്പാശേരി, പോളച്ചൻ പയ്യപ്പിള്ളി, ബോണി പാറേക്കാട്ടിൽ, ബ്രദർ ഡൊമിനിക്, ജോളി ഫ്രാൻസിസ്, എൻ.ജെ. ജോർജ്, ജോർജ് പുതുശേരി, ആൻസലി, ജോൺസൺ, ജോബി, സുരേഷ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com