ADVERTISEMENT

വൈപ്പിൻ∙ എടവനക്കാട് പഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കുന്ന കെട്ടിടം ശോച്യാവസ്ഥയിൽ. അണിയിൽ ബസാറിന്റെ വടക്കുഭാഗത്തുള്ള കെട്ടിടമാണു ബലക്ഷയത്തിലായിരിക്കുന്നത്. ഡിസ്പെൻസറി പ്രവർത്തിക്കുന്ന മുറിയുടെ മുകൾ ഭാഗത്ത് കോൺക്രീറ്റ് അടർന്നു നീങ്ങിയ അവസ്ഥയിലാണ്. കൂടാതെ മുറിയുടെ ഭിത്തികൾ ചോർച്ചയിൽ കുതിർന്നു വിള്ളലുകൾ വീണ നിലയിലാണ്.

ദിനംപ്രതി ഒട്ടേറെപ്പേർ മരുന്നു വാങ്ങാനെത്തുന്ന സ്ഥലമാണിത്. മഴ ശക്തമാകുന്നതോടെ കെട്ടിടത്തിന്റെ അവസ്ഥ കൂടുതൽ ശോചനീയമാകുമെന്നു നാട്ടുകാർ പറയുന്നു. ജീവനക്കാരും ഭീതിയോടെയാണു കെട്ടിടത്തിനുള്ളിൽ കഴിയുന്നത്. കാലവർഷം ആരംഭിക്കുന്നതിനു മുൻപ് ഡിസ്പെൻസറിയുടെ പ്രവർത്തനം സൗകര്യപ്രദമായ കെട്ടിടത്തിലേക്കു മാറ്റണമെന്നാണ് ആവശ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com