ആദിശങ്കര കോളജിൽ ഹന്ന ഷൈനിന്റെ ഡിജെ
Mail This Article
×
കാലടി∙പാശ്ചാത്യ സംഗീതത്തിന്റെ മാസ്മരികത തീർത്ത് പ്രമുഖ ഡിജെ ആർട്ടിസ്റ്റ് റഷ്യക്കാരി ഹന്ന ഷൈനിന്റെ ഡിജെ ആദിശങ്കര എൻജിനീയറിങ് കോളജിൽ അരങ്ങേറി. ഒന്നര മണിക്കൂറോളം കോളജ് അങ്കണത്തിൽ യുവത്വത്തിന്റെ പ്രസരിപ്പും ആവേശവും അലതല്ലി. വ്യത്യസ്തവും താളപ്രകമ്പനം തീർക്കുന്നതുമായിരുന്നു ഹന്ന ഷൈനിന്റെ ഡിജെ. ലോകത്തെങ്ങും ആരാധകരുള്ള ഹന്ന ഷൈൻ കൺമുന്നിലെത്തിയപ്പോൾ ആരവത്തോടെയാണ് വിദ്യാർഥികൾ എതിരേറ്റത്. കോളജിൽ നടക്കുന്ന ദേശീയ ടെക്നിക്കൽ കൾചറൽ ഫെസ്റ്റ് ‘ബ്രഹ്മ 2022’ന്റെ സമാപനമായാണ് ഹന്ന ഷൈനിന്റെ ഡിജെ അവതരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.