ADVERTISEMENT

കാലടി∙ മരോട്ടിച്ചോട്ടിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൂർ വട്ടപ്പറമ്പ് വാഴേലിപറമ്പിൽ കിഷോർ (40), തുറവൂർ തെക്കിനേടത്ത് സനു (34), ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജു (26), തുറവൂർ തേലപ്പിള്ളയിൽ ജോബ് (48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 17നു രാവിലെ 4 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നു ഹോട്ടലിലേക്കു സൈക്കിളിൽ വരികയായിരുന്ന പൈനാടത്ത് ദേവസ്സിക്കുട്ടിയെ സംഘം തടഞ്ഞു നിർത്തി മർദിക്കുകയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ശരീരത്തിലെ സ്വർണാഭരണങ്ങളും പണവും കവർന്ന് കടന്നു കളയുകയായിരുന്നു.

പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മഞ്ഞപ്രയിലെ പണമിടപാട് സ്ഥാപനത്തിൽ പ്രതികൾ വിൽപന നടത്തിയ സ്വർണം ഉരുക്കിയ നിലയിൽ കണ്ടെടുത്തു.  ഒന്നാം പ്രതി കിഷോർ ഇരുപതോളം കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. എസ്എച്ച്ഒ അരുൺ കെ.പവിത്രൻ, എസ്ഐമാരായ ടി.ബി.ബിബിൻ, വിപിൻ പി.പിള്ള, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.പി.അനിൽകുമാർ, മനോജ്കുമാർ, ഷിജോ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com