ADVERTISEMENT

കൊച്ചി ∙ അനുഭവക്കരുത്തിൽ‌ സിനിമാ തിരക്കഥയൊരുക്കി ഷാ തച്ചില്ലം. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ 8 പേർ ചേർന്നു തിരക്കഥയെഴുതിയ ‘ഏകൻ അനേകൻ’ എന്ന സിനിമയുടെ ഭാഗമായിരുന്നു തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഷാ.കേരളത്തിൽ ജനിച്ചുവളർന്ന തമിഴ്നാട് സ്വദേശി ചിദംബര പളനിയപ്പനാണു സിനിമയുടെ സംവിധായകൻ.

ചീമേനി തുറന്ന ജയിലിലെ അന്തേവാസിയായ ഷാ തച്ചില്ലം 30 വർഷം മുൻപു നടന്ന ഒരു കൊലക്കേസിലാണു ശിക്ഷിക്കപ്പെട്ടത്. ജയിൽ അന്തേവാസികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടത്തിയ സിനിമ പ്രൊഡക്‌ഷൻ ക്ലാസാണു ഷായ്ക്കു സിനിമയിൽ എത്താൻ സഹായിച്ചത്. ക്ലാസെടുത്ത ചിദംബര പളനിയപ്പനാണു ഷായെ തിരക്കഥാ രചനയുടെ ഭാഗമാകാൻ വിളിച്ചത്. കോവിഡ് സമയത്തു പരോൾ കിട്ടിയതോടെയാണു സിനിമയുടെ ഭാഗമായത്.

ഇരിങ്ങാലക്കുടയിലും പരിസരത്തുമായി ചിത്രീകരിച്ച സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളർ ആയതോടൊപ്പം ഒരു പൊലീസ് വേഷവും ചെയ്തു. പരോൾ പൂർത്തിയാക്കി ഷാ തച്ചില്ലം നാളെ ജയിലിലേക്കു മടങ്ങുന്നതു സിനിമാ തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ പുതിയ വേഷങ്ങളിലാണ്. തനിക്കു ലഭിച്ച പ്രതിഫലത്തുകയിൽനിന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഷാ കൈമാറി. മണികണ്ഠൻ ആചാരിയാണു സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com