ADVERTISEMENT

പിറവം∙ ഗ്രാമീണ ടൂറിസം സാധ്യതകൾ  പ്രയോജനപ്പെടുത്തി പാമ്പാക്കുടയിൽ അരീക്കൽ ടൂറിസം ഫെസ്റ്റിനു നാളെ തുടക്കം. ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതു പാമ്പാക്കുടയിലെ അരുവിക്കലാണ്. 150 അടി ഉയരത്തിൽ നിന്നു പാലരുവി പോലെ പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ കുളിരു തേടി നാട്ടുകാർക്കു പുറമേ, സമീപ പഞ്ചായത്തുകളിൽ നിന്നും ജില്ലകളിൽ നിന്നുമെല്ലാം എത്തുന്നവർ ധാരാളം.

ഇൗ സാഹചര്യത്തിലാണു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ  വെള്ളച്ചാട്ടത്തിനു സമീപം   ആദ്യമായി  വിവിധ കലാപരിപാടികളും സമ്മേളനങ്ങളും കൂട്ടയോട്ടവും വൈദ്യുത അലങ്കാരങ്ങളുമെല്ലാം  കോർത്തിണക്കി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ മലനിരകളിൽ നിന്നാണ്  അരീക്കൽ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. ഒഴുകിയെത്തുന്ന വെള്ളം പിന്നീട് അരീക്കലിലെ  പാറക്കെട്ടിലൂടെ തട്ടിച്ചിതറി താഴേക്കു പതിക്കുന്നതാണു കണ്ണിന് ഇമ്പമേകുന്ന കാഴ്ച.

വെള്ളച്ചാട്ടവും പരിസരവും വർണവിളക്കുകൾ ഉപയോഗിച്ച് അലങ്കരിക്കുന്ന ജോലികൾ പൂർത്തിയായി. പരിപാടിക്കു തുടക്കം കുറിച്ചു നാളെ 4 നു പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്ന് അരീക്കലിലേക്കു കൂട്ടയോട്ടം. വെള്ളച്ചാട്ടത്തിന്റെ അടിവാരത്തുള്ള പാലത്തിൽ തയാറാക്കിയ വേദിയിൽ 5.30നു ജില്ലാ  പ‍ഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആഘോഷം ഉദ്ഘാടനം െചയ്യും.

തുടർന്നു കലാപരിപാടികൾ. 7നു വെള്ളച്ചാട്ടത്തിന്റെ കവാടത്തിൽ മെഗാപൂക്കളം തീർക്കൽ. 11 വരെ വൈകിട്ട് 6 നു കലാപരിപാടികൾ. സമാപന ദിനമായ 12 നു വെള്ളച്ചാട്ടത്തിന്റെ പരിസരത്തു നിന്നു ഘോഷയാത്ര. സമാപന യോഗം അനൂപ് േജക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്നു ദേവരാജ ഗാനസന്ധ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com