ADVERTISEMENT

കളമശേരി ∙പരിശോധകരെ കാണുമ്പോൾ സാധാരണനിലയിൽ ഓടുന്ന കാർ സ്വിച്ച് അമർത്തിയാൽ അമിത ശബ്ദത്തിൽ കുതിക്കുന്നതായി പൈപ്‌ലൈൻ ജംക്‌ഷനിൽ മോട്ടർ വാഹനവകുപ്പ് നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തി.    വാഹനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. മോട്ടർ വാഹന വകുപ്പ്, എക്സൈസ്, വിൽപനനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ ഒട്ടേറെ വാഹനങ്ങൾ പിടികൂടി. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ പി.എസ്.സ്വപ്ന പരിശോധനകൾക്ക് നേതൃത്വം നൽകി.

പരിശോധനയിൽ 68 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഹെൽമറ്റ് വയ്ക്കാത്തതിനു 43 പേർക്കെതിരെയും വൺവേ തെറ്റിച്ചതിനു 3 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. നമ്പർ പ്ലേറ്റ് ശരിയായി പ്രദർശിപ്പിക്കാത്ത 3 വാഹനങ്ങൾക്കെതിരെയും സൈലൻസറിൽ മാറ്റം വരുത്തിയ 3 വാഹനങ്ങൾക്കെതിരെയും നടപടിയെടുക്കും.  ഇരുചക്ര വാഹനത്തിൽ 3 പേർ വീതം യാത്ര ചെയ്തതിന് 3 വാഹനങ്ങൾക്കെതിരെ നടപടിയെടുക്കും.   ലൈസൻസ് ഇല്ലാത്ത 3 പേർക്കെതിരെയും നടപടിയെടുക്കും. രൂപമാറ്റം വരുത്തിയ 3 വാഹനങ്ങൾക്ക് പഴയ രീതിയിലാക്കാൻ ഒരാഴ്ച സമയം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com