ലഹരിക്കെതിരെ എക്സൈസ് ഓഫിസറുടെ ഓട്ടൻതുള്ളൽ
Mail This Article
×
മാണിക്യമംഗലം∙ ലഹരിയുടെ അതിപ്രസരം എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സഹപാഠികൾക്കു ബോധവൽക്കരണം ഒരുക്കി മാണിക്യമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്. എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ഓട്ടൻ തുള്ളലിലൂടെയാണു ലഹരി വിരുദ്ധ സന്ദേശം കൈമാറിയത്.
എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ എറണാകുളം എക്സൈസ് പ്രിവന്റീവ് ഓഫിസർ വി.ജയരാജ് ആണ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത്. പ്രിൻസിപ്പിൽ ജി.പി.ശ്രേയസ്സ്, ഹെഡ്മിസ്ട്രസ് പി.രമാദേവി, എക്സൈസ് ഉദ്യോഗസ്ഥരായ രാഹുൽരാജ്, എ.സി.അരുൺകുമാർ, സ്കൗട്ട് മാസ്റ്റർ പി.രഘു, ഗൈഡ് വൊളന്റിയർ അനഘ ഡേവിസ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.