ADVERTISEMENT

വൈപ്പിൻ∙ സുമനസ്സുകളുടെ കാരുണ്യം ജീവിതത്തിൽ വെളിച്ചം പകർന്നതിനു പിന്നാലെ സ്നേഹ സുധീറിന്റെ  വീട്ടിലേക്കും പുതിയ പ്രകാശം എത്തുന്നു. നീറിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊർജം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നെടുങ്ങാടുള്ള വീടിന്റെ വയറിങ് ജോലികൾ സൗജന്യമായി ചെയ്തു നൽകുന്നത്. ഈ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. സ്വിച്ച് ഓൺ കർമം അടുത്ത ദിവസം നടക്കും. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തം വീട്ടിൽ ഒരു കുളിമുറി ആണെന്ന് പരീക്ഷ പേപ്പറിലൂടെ വെളിപ്പെടുത്തിയ ഈ ഏഴാം ക്ലാസുകാരിയുടെ കഥ മലയാള മനോരമയാണ്  പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ചത്. 

ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുളിമുറി നിർമിച്ചു നൽകിയിരുന്നു. വീടിന്റെ പുനരുദ്ധാരണ ജോലികൾക്ക് കോൺഗ്രസ് സേവാദൾ  ജില്ലാ കമ്മിറ്റിയും തുടക്കമിട്ടു. ഇതിന് പിന്നാലെയാണ്  ഊർജം സൊസൈറ്റി ചെയർപഴ്സൻ ജാസ്മിൻ നാസർ മുൻകയ്യെടുത്ത് വീട് വൈദ്യുതീകരിച്ച് സൗജന്യമായി കണക്‌ഷൻ എടുത്തു കൊടുക്കാൻ നടപടി ആരംഭിച്ചത്. സൊസൈറ്റിയുടെ കോഓർഡിനേറ്റർമാരായ ലാൻസൺ ചെമ്മാശേരി, കെ.ജെ.ആന്റോ, സൂപ്പർവൈസർ ഷഹനാസ്, ജോസഫ് നീറിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് ജോലികൾ നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com