വ്യാപക പരിശോധന, കുസാറ്റ് റോഡിൽ 2 കട പൂട്ടിച്ചു
Mail This Article
×
കളമശേരി ∙ ഭക്ഷ്യ സുരക്ഷാ വിഭാഗം കളമശേരി മേഖലാ ഓഫിസർ എം.എൻ. ഷംസിയയുടെ നേതൃത്വത്തിൽ കുസാറ്റ്, പൈപ്പ് ലൈൻ റോഡുകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ഒരു ലീറ്റർ വീതമുള്ള 95 പാക്കറ്റ് പാൽ കണ്ടെത്തിയ കുസാറ്റ് റോഡിലെ ഡയലി മീറ്റ് ഷേക്ക് കടയും ഭക്ഷണത്തിൽ നിറം ചേർക്കുന്നതിന്റെ പേരിൽ പൈപ്പ് ലൈൻ റോഡിലെ ഫലാഫിൽ ദുബായ് ഹോട്ടലും അടപ്പിച്ചു. വിവിധ ന്യൂനതകൾ കണ്ടെത്തിയ 9 കടകൾക്കു പിഴ ചുമത്തി. രാത്രിയിൽ നടത്തിയ പരിശോധനയിലായിരുന്നു കടകൾക്കെതിരെ നടപടി. പരിശോധന ഇന്നു തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫിസർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.