ADVERTISEMENT

കൊച്ചി∙ കേരളത്തിലെ സർവകലാശാലകളിൽ  ആർത്തവ അവധി അനുവദിക്കുമ്പോൾ കുസാറ്റിലെ ചെയർപഴ്സൺ  നമിത ജോർജിന് അഭിമാനം. ഇൗ ആവശ്യം ആദ്യമായി കുസാറ്റിലെ അധികൃതർക്കു മുൻപിൽ അവതരിപ്പിക്കുകയും അനുവദിപ്പിക്കുകയും ചെയ്തതു നമിതയുടെ നേതൃത്വത്തിലുള്ള യൂണിയനാണ്. 13 വർഷത്തിനു ശേഷമാണു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) യൂണിയൻ ചെയർമാൻ സ്ഥാനത്ത് വനിത എത്തിയത്.

വളരെ കാലമായി പെൺകുട്ടികളുടെ ചർച്ചകളിലുണ്ടായിരുന്ന വിഷയമാണ് ആർത്തവ അവധി. ഒറ്റയ്ക്കും കൂട്ടമായും സംസാരിച്ചിരുന്നുവെങ്കിലും കുസാറ്റിലെ യൂണിയൻ ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അതിന് ഔദ്യോഗിക അംഗീകാരം വേണമെന്ന ചിന്ത വന്നതെന്നു നമിത ജോർജ് പറഞ്ഞു. എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയന്റെ ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി നൽകിയ നിവേദനത്തിലെ ഒരാവശ്യം ആർത്തവ അവധി അനുവദിക്കുക എന്നതായിരുന്നു. അതിനായി ആരെയും ബോധ്യപ്പെടുത്തേണ്ടി വന്നില്ല എന്നതാണു സന്തോഷകരമായ കാര്യം എന്നും കുസാറ്റിലെ എൽഎൽബി അവസാന വർഷ വിദ്യാർഥി കൂടിയായ നമിത പറഞ്ഞു. പാലക്കാട് മംഗലംഡാം കറ്റാക്കൽ വീട്ടിൽ കെ.എം. ജോർജ് – ബീന ദമ്പതികളുടെ മകളാണു നമിത. 

യൂണിയൻ എസ്എഫ്െഎയുടേതാണെങ്കിലും കെഎസ്‌യുവും ഇൗ ആവശ്യത്തിന് അനുകൂലമായിരുന്നു. യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു വിദ്യാർഥിനികൾക്കും ജീവനക്കാർക്കും ആർത്തവ അവധി എന്ന് കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയും എൽഎൽബി അവസാന വർഷ വിദ്യാർഥിയുമായ കുര്യൻ ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com