ADVERTISEMENT

കാലടി∙ കാലടിയിൽ പെരിയാറിനു കുറുകെയുള്ള സമാന്തര പാലത്തിന്റെ പൈലിങ് ജോലി ഈ ആഴ്ച ആരംഭിക്കും. കാലടി ഭാഗം മുതൽ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യം നടത്തുന്നത്. പുഴയിൽ 6 ബീമുകളുടെ പൈലിങ്ങിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി. ഇതു പൂർത്തിയായതിനു ശേഷം പുഴയുടെ മധ്യഭാഗത്തു നിന്നു താന്നിപ്പുഴ ഭാഗത്തേക്കു ബീമുകൾ നിർമിക്കും. പുഴയുടെ ഒഴുക്കു തടസ്സപ്പെടാതിരിക്കാനാണ് 2 ഘട്ടമായി പണികൾ നടത്തുന്നത്.

18 ബീമുകൾ പുഴയിലും ഇരുകരകളിലുമായി നിർമിക്കണം. മേയ് 30നകം‍ പൈലിങ് പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് 5 മീറ്റർ മാറി 499 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണു പുതിയ പാലം നിർമിക്കുന്നത്. 2 വർഷമാണു നിർമാണ കാലാവധി. മൂവാറ്റുപുഴ കേന്ദ്രമായ അക്ഷയ ബിൽഡേഴ്സിനാണു നിർമാണക്കരാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com