ADVERTISEMENT

മുളന്തുരുത്തി ∙ സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിലാക്കാൻ മുളന്തുരുത്തിയിൽ റവന്യു ടവർ നിർമിക്കുന്നതിനു 22.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. പഞ്ചായത്ത് ഓഫിസിനു സമീപം നിലവിൽ വില്ലേജ് ഓഫിസ് അടക്കം പ്രവർത്തിക്കുന്ന പഴയ കെട്ടിടം നിൽക്കുന്ന 61 സെന്റ് സ്ഥലത്ത് 3,686 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 5 നിലയിൽ  കെട്ടിടം നിർമിക്കാനാണു അനുമതി.

ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകളെ മികച്ച നിലവാരത്തിലേക്കു മാറ്റണമെന്നതു വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. വിവിധ ഭാഗങ്ങളിൽ കിടക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടെയാണു മുളന്തുരുത്തിയുടെ ഹൃദയ ഭാഗത്തു റവന്യു ടവർ നിർമിക്കുന്നത്.

വിവിധ സർക്കാർ ഓഫിസുകൾക്കു പുറമേ വിഡിയോ കോൺഫറൻസ് റൂം, കന്റീൻ, പാർക്കിങ് സൗകര്യങ്ങളും ജനറൽ കോൺഫറൻസ് ഹാളും ടവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഭാവിയിലേക്കു ആവശ്യം വന്നേക്കാവുന്ന ഓഫിസുകൾക്കുള്ള സ്ഥല സൗകര്യവും ഒരുക്കിയാണു ടവറിന്റെ നിർമാണം. കിഫ്ബിയുടെ ധന സഹായത്തോടെയാണു നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നത്. സംസ്ഥാന ഭവന നിർമാണ ബോർഡിനാണു നിർമാണ ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com