വിടപറയും കാലം; റ്റബീബിയ പൂക്കും കാലം
Mail This Article
×
ആലുവ∙ എൽസാൽവദോറിന്റെ ദേശീയ വൃക്ഷമാണ് നിറയെ പിങ്ക് പൂക്കളുള്ള റ്റബീബിയ റോസിയ. ആലുവ യുസി കോളജിനു പക്ഷേ, ഇതു ‘ഫെയർവെൽ ട്രീ’ ആണ്. ക്യാംപസിൽ വിടപറയലിന്റെയും യാത്രയയപ്പിന്റെയും കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നിറയെ പൂക്കുകയും പെട്ടെന്നു കൊഴിഞ്ഞു തീരുകയും ചെയ്യുന്നതു കൊണ്ടാണ് ഈ പേരു വന്നത്.
വേനൽക്കാലത്തു ചെടിയുടെ ഇലകൾ മുഴുവൻ കൊഴിയും. പൂക്കൾ മാത്രമേ ഉണ്ടാകൂ. പതിറ്റാണ്ടുകൾക്കു മുൻപ് ഒരധ്യാപകൻ വിദേശത്തു നിന്നു കൊണ്ടുവന്നു നട്ടതാണ്. മഹാഗണി മരങ്ങളുടെ തണലാണ് യുസിയുടെ മുഖമുദ്ര. അതിനു പകരം മോഹിപ്പിക്കുന്ന സൗന്ദര്യമുള്ള ഫെയർവെൽ ട്രീകൾ കൂടുതൽ നടാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.