ADVERTISEMENT

പറവൂർ ∙ മൂന്നു ദിവസം തെങ്ങിന് മുകളിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കി. ഏഴിക്കര പഞ്ചായത്തുപടി ചെറുവോടത്ത് ഗോപാലകൃഷ്ണന്റെ വളർത്തു പൂച്ചയാണ് ആയപ്പിള്ളിപ്പടി തെക്കിനേടത്ത് രാജുവിന്റെ വീട്ടിലെ തെങ്ങിനു മുകളിൽ കുടുങ്ങിയത്.

കഴിഞ്ഞ ശനി രാവിലെ പൂച്ചയെ കാണാതായി. തിങ്കൾ രാത്രി രാജുവിന്റെ വീട്ടിലുള്ളവർ പൂച്ചയുടെ കരച്ചിൽ കേട്ട് വീടിന്റെ മുകളിലും പരിസരങ്ങളിലും തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീടാണു തെങ്ങിന് മുകളിൽ കുടുങ്ങിയെന്നു മനസ്സിലായത്. രാജുവിന്റെ വീട്ടിലെ വളർത്തുനായയെ കണ്ട് ഭയന്ന പൂച്ച ഓടി തെങ്ങിൽ ഓടി കയറിയതാണെന്നു കരുതുന്നു.

അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും പൂച്ചയെ താഴെയിറക്കാനായില്ല. ഒടുവിൽ പൊതുപ്രവർത്തകൻ കെ.എ.ലാലു മരംവെട്ട് തൊഴിലാളി രജീവിനെ കൊണ്ടുവന്നു തെങ്ങിൽ കയറ്റി. പൂച്ചയെ സഞ്ചിയിലാക്കി ഇറക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്നു താഴെ വിരിച്ച ഷീറ്റിലേക്കു മുകളിൽ നിന്ന് പൂച്ചയെ ഇടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com