ADVERTISEMENT
കാലടി∙ 2 വർഷമായി തളർന്നു കിടക്കുന്ന വളർത്തു പൂച്ചയെ സ്വന്തം കുട്ടിയെ എന്ന പോലെ പരിചരിക്കുകയാണ് ചെങ്ങൽ പറേലി അനീഷ്. ജനിച്ച് 6 മാസം കഴിഞ്ഞപ്പോൾ അസുഖത്തെ തുടർന്നു മൃഗാശുപത്രിയിൽ കൊണ്ടു ചെന്നപ്പോൾ കുത്തിവയ്പ് എടുത്തു. അതിനു ശേഷം ചിക്കു എഴുന്നേറ്റിട്ടില്ല. എന്നാൽ ചിക്കുവിനെ  ഉപേക്ഷിക്കാൻ അനീഷ് തയാറായില്ല. രാവിലെ ജോലിക്കു പോകുന്നതിനു മുൻപ് ചിക്കുവിനെ കുളിപ്പിക്കും. ഭക്ഷണം കൊടുക്കും.ചിക്കുവിന് വേണ്ടി വീട്ടിൽ പ്രത്യേക കൂടും ഉണ്ടാക്കിയിട്ടുണ്ട്. അനീഷ് ജോലിക്ക് പോയാൽ ചിക്കുവിന്റെ പരിചരണം വീട്ടുകാർ ഏറ്റെടുക്കും. അരി മില്ലിലെ ഡ്രൈവറായ അനീഷിനു വേറെ 6 പൂച്ചകൾ കൂടിയുണ്ട്.   
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com