ADVERTISEMENT

കരിമുകൾ ∙ 40 രൂപയുടെ ലോട്ടറി ടിക്കറ്റ് ഫോണിലൂടെ കടം പറഞ്ഞു വാങ്ങിയ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് 70 ലക്ഷം രൂപ സമ്മാനം. കേരള ലോട്ടറി നിർമൽ (എൻപി 205122) എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ബുള്ളറ്റ് ടാങ്കർ ഡ്രൈവറായ തെങ്കാശി സ്വദേശി ചിന്ന ദുരൈയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ആഴ്ചയിൽ 5 ദിവസവും കരിമുകളിൽ നിന്നു ലോട്ടറി എടുക്കാറുള്ള ചിന്ന ദുരൈ വെള്ളിയാഴ്ച രാവിലെ ലോട്ടറി വിൽപനക്കാരൻ ഷിജുവിനെ വിളിച്ച് ടിക്കറ്റുകൾ ഏതൊക്കെ ഉണ്ടെന്നു ചോദിച്ചു.

5122 അവസാനിക്കുന്ന 4 ടിക്കറ്റുകളും, കൂടാതെ 8 ടിക്കറ്റുമെടുത്തു. വൈകിട്ട് ഫലം വന്നയുടൻ സമ്മാന വിവരം ഫോണിൽ വിളിച്ചു അറിയിച്ചു. എന്നാൽ സമ്മാനം ലഭിച്ചത് വിശ്വസിച്ചില്ല. തുടർന്ന് ടിക്കറ്റ് നമ്പർ വാട്സാപ് ചെയ്തു നൽകിയതിനു ശേഷമാണ് വിശ്വാസമായത്. ജോലി കഴിഞ്ഞ് രാത്രി 9ന് എത്തിയ ചിന്ന ദുരൈയ്ക്ക് ലോറി പാർക്കിങ് സ്ഥലമായ അമ്പലമുകളിൽ എത്തി കരിമുകൾ കാവിലമ്മ ലക്കി സെന്റർ ഉടമ ധനേഷ് ചന്ദ്രനും, വിൽപനക്കാരൻ മോറയ്ക്കാല പള്ളിമോളത്ത് പി.വി.ഷിജുവും ചേർന്നു സമ്മാനാർഹമായ ടിക്കറ്റ് കൈമാറി. ലോട്ടറിയുടെ തുകയായ 40 രൂപയും കൈപ്പറ്റി.

വർഷങ്ങളായി ലോട്ടറി കച്ചവടം ഉപജീവനമാക്കിയ ആളാണ് ഷിജു. സമ്മാനം ലഭിച്ച കാര്യം മറച്ചു വയ്ക്കാതെ ഉടൻ തന്നെ ചിന്ന ദുരൈയ്ക്ക് ടിക്കറ്റ് കൈമാറിയ ഇരുവർക്കും അഭിനന്ദന പ്രവാഹമാണ്. സമ്മാനാഹർമായ ടിക്കറ്റ് ഇന്നലെ അമ്പലമുകൾ കുഴിക്കാട് എസ്ബിഐ ബ്രാ‍ഞ്ചിൽ സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com