ജൈവ മാലിന്യം നാളെ മുതൽസ്വകാര്യ കമ്പനികൾക്ക്
Mail This Article
കൊച്ചി ∙ കോർപറേഷനിലെ ജൈവ മാലിന്യം സംസ്കരിക്കാനുള്ള ചുമതല നാളെ മുതൽ താൽക്കാലികമായി സ്വകാര്യ കമ്പനികൾക്കു നൽകും.ശുചിത്വ മിഷൻ അംഗീകരിച്ച സ്വകാര്യ കമ്പനികൾക്കു കിലോയ്ക്ക് 4 രൂപ വീതം നൽകിയാണു കോർപറേഷൻ ജൈവ മാലിന്യം നൽകുക.
ജൈവ മാലിന്യം ബ്രഹ്മപുരത്തേക്കു കൊണ്ടു പോകാൻ ഇന്നു വരെയാണു കോർപറേഷന് അനുമതിയുള്ളത്. ഈ സ്വകാര്യ കമ്പനികൾ എവിടേക്കാണു മാലിന്യം കൊണ്ടു പോകുന്നതെന്നും എങ്ങനെയാണു സംസ്കരിക്കുന്നതെന്നും കോർപറേഷൻ പരിശോധിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് കൗൺസിലർമാരും ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ടി.കെ. അഷ്റഫും രംഗത്തെത്തി.
ജൈവ മാലിന്യം കൊണ്ടു പോകുന്ന സ്വകാര്യ കമ്പനികളുടെ വാഹനങ്ങളുടെ പിന്നാലെ പോയി പരിശോധിക്കുമെന്നും അ്റഫ് പറഞ്ഞു. മാലിന്യം കൊണ്ടു പോകുന്ന സ്വകാര്യ കമ്പനിയുടെ വാഹനങ്ങളുടെ പിന്നാലെ പോയാൽ അത് ഈ നാടിനോടു ചെയ്യുന്ന പാതകമാണെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു.