ADVERTISEMENT

സ്പീഡ് ബോട്ടുകൾ പായുന്ന ഓളം തട്ടി ചെറുതോടുകളിലെ കൽക്കെട്ടുകൾ തകരുന്നു

നെട്ടൂർ ∙ പരുത്തിച്ചുവട് പാലത്തിനു താഴെയുള്ള 'കൗൺസിലർ അണ്ടർപാസ്' വീണ്ടും അപകടാവസ്ഥയിൽ. കൽക്കെട്ട് ഇളകി മാറിയ നിലയിലാണ്. ഏകദേശം 20 മീറ്ററോളം കൽക്കെട്ട് ഇളകിയിട്ടുണ്ട്. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലേക്കുള്ള നൂറുകണക്കിനു വാഹനങ്ങളാണ് ഇതിലൂടെ ഇടതടവില്ലാതെ പോകുന്നത്. അപകടാവസ്ഥ അറിയാതെയാണ് യാത്ര.

ടൂറിസ്റ്റുകളുമായി സ്വകാര്യ സ്പീഡ് ബോട്ടുകൾ ചെറു തോടിലൂടെ തിരയിളക്കി പായുന്നതാണ് കൽക്കെട്ടിന്റെ തകർച്ചയ്ക്കു വഴിവച്ചത്. മഴയിൽ വെള്ളം കുത്തിയൊലിച്ച് കൽക്കെട്ട് ഇനിയും ഇളകാൻ സാധ്യതയുണ്ട്. 5 വർഷം മുൻപ് ഇത്തരത്തിൽ കൽക്കെട്ട് തകർന്നത് ഏറെ പണിപ്പെട്ടാണ് നന്നാക്കാനായത്.

മറുകരയിൽ ചെയ്തതു പോലെ അൽപം വീതി കൂട്ടി കുറ്റിയടിച്ച് കോൺക്രീറ്റ് സ്ലാബിട്ടാൽ‌ പരിഹരിക്കാനാകും. അപകടത്തിനു കാത്തു നിൽക്കാതെ നടപടിയെടുക്കുണമെന്ന് മുസ്‌ലിം ലീഗ് നേതാക്കളായ വി.എ. സാദിക്ക്, പി.എ. മൻസൂർ അഹമ്മദ്, എം.പി. മുഹമ്മദ്, പി.എ. അഷറഫ് എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com