മരടിൽ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ തുടങ്ങി
Mail This Article
മരട് ∙ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി നടത്തുന്ന പേവിഷബാധ കുത്തിവയ്പ് യജ്ഞത്തിന് മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ മരടിൽ തുടക്കമായി. മരട് നഗരസഭ, മൃഗാശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ഡോഗ് ക്യാച്ചർ കെ. കമൽദാസ്, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ എ. ഫ്രാൻസിസ് എന്നിവരാണ് കുത്തിവയ്പ് നടത്തുന്നത്.
കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം മരടിൽ 470 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
എല്ലാ നായ്ക്കൾക്കും വാക്സിനേഷൻ നടത്തുക എന്നതാണു ലക്ഷ്യമിടുന്നത്. സർക്കാർ അനുമതി വൈകിയതാണ് കാലതാമസത്തിനു കാരണം. നഗരസഭാ കാര്യാലയ പരിസരത്താണ് യജ്ഞത്തിനു തുടക്കമിട്ടത്. 18 തെരുവു നായ്ക്കൾക്ക് ഇന്നലെ വാക്സീൻ നൽകി. നടപ്പുവർഷം മരട് മൃഗാശുപത്രിയിൽ 600ൽപരം വളർത്തു നായ്ക്കൾക്ക് ബൂസ്റ്റർ ഡോസ് നൽകി. ഒപി ചാർജ് ഉൾപ്പെടെ 45 രൂപയാണ് ഈടാക്കുന്നത്. കൊച്ചി കോർപറേഷനുമായി സഹകരിച്ച് എബിസി പദ്ധതി നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായും നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.