ADVERTISEMENT

പെരുമ്പാവൂർ ∙ വളയൻചിറങ്ങര കവലയിൽ അപകട ഭീഷണി ഉയർത്തി കെഎസ്ഇബിയുടെ ട്രാൻസ്ഫോമർ. ജനസമ്പർക്കമുണ്ടാതിരിക്കാൻ ഇരുമ്പു കവചം വേണമെന്ന ചട്ടം പാലിക്കാതെയാണ് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത്.ഇതിനു 30 മീറ്റർ അകലെയാണു കെഎസ്ഇബി ഓഫിസ്.

ഹയർ സെക്കൻഡറി സ്കൂൾ, ഗവ: എൽപി.സ്കുൾ, മന്നം വിദ്യാഭവൻ, ഐടിസി എന്നിവിടങ്ങളിലേക്കായി 2000ൽ പരം വിദ്യാർഥികൾ ദിവസവും വന്നു പോകുന്ന കവലയാണിത്. ക്ഷേത്രങ്ങൾ,വായനശാല, ബാങ്കുകൾ, ആശുപത്രികൾ, മാവേലി സ്റ്റോർ എന്നിവയും ഈ കവലയിൽ ഉണ്ട്.

റബർ പാർക്ക് അടക്കമുള്ള വ്യവസായ കേന്ദ്രങ്ങളും ഇതിന് അടുത്താണ്. രായമംഗലം, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളുടെയും പെരുമ്പാവൂർ, കുന്നത്തുനാട് നിയോജക മണ്ഡലങ്ങളുടെയും സംഗമസ്ഥാനമാണ് വളയൻചിറങ്ങര.നുറു കണക്കിനു വിദ്യാർഥികൾ കടന്നു പോകുന്നതും വാഹനഗതാഗതവും ഉള്ളതുമായ വളയൻചിറങ്ങര കവലയിലെ ട്രാൻസ്ഫോമറിനു സുരക്ഷാകവചം ഒരുക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com