ADVERTISEMENT

ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇല്ലംനിറ നടന്നു. കിഴക്കേ കവാടത്തിൽ മേൽശാന്തി എൻ.കെ. രാമൻ നമ്പൂതിരി ആചാരപരമായി നെൽക്കറ്റകൾ മുറിച്ചു വെള്ളിത്തളികയിൽ ശിരസ്സിലേറ്റി വാദ്യഘോഷത്തോടെ കുത്തുവിളക്കിന്റെ അകമ്പടിയിൽ ക്ഷേത്രത്തിനു വലംവച്ചു.

തുടർന്നു ക്ഷേത്രത്തിൽ പ്രവേശിച്ച് അരിപ്പൊടി കൊണ്ട് അണിഞ്ഞു പ്രത്യേകം സജ്ജമാക്കിയ മുഖമണ്ഡപത്തിൽ വച്ചതിനു ശേഷമാണ് ഇല്ലംനിറ ചടങ്ങുകൾ ആരംഭിച്ചത്. അടനിവേദ്യം നടത്തി നാളികേരം ഉടച്ചു കർപ്പൂരാരാധനയ്ക്കു ശേഷമാണു ശ്രീകോവിലിൽ മേൽശാന്തി നെൽക്കതിർക്കറ്റ സമർപ്പിച്ചു നിറ നടത്തിയത്.തുടർന്നു ശാസ്താക്ഷേത്രം, ശിവക്ഷേത്രം, ദേവസ്വം കലവറ, നിലവറ, അയ്യപ്പക്ഷേത്രം, കീഴ്ക്കാവ് എന്നിവിടങ്ങളിലും വാദ്യഘോഷത്തോടെ നിറ നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com