ADVERTISEMENT

കാലടി∙ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ സ്ഥലങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി. കാലടി വ്യാപാരി വ്യവസായി സമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വ്യാപാരികളുടെ കുടുംബങ്ങളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ, ഓണ ഫണ്ട് വിതരണം എന്നിവയുണ്ടായിരുന്നു. യൂണിറ്റ് പ്രസിഡന്റ് വി.കെ.രാഘവൻ പതാക ഉയർത്തി. സിപിഎം ഏരിയ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.  

മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് സ്വാതന്ത്ര്യ സമര സേനാനികളെയും പരേതരായ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളെയും രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ചവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിൽസൻ കോയിക്കര അധ്യക്ഷത വഹിച്ചു,. എഐവൈഎഫ് പിരാരൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡന്റ് ധനീഷ് ഉറുമീസ് പതാക ഉയർത്തി.  

ശ്രീമൂലനഗരം ഫൈൻ ആർട്സ് സൊസൈറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് വി.പി.കുഞ്ഞുമുഹമ്മദ് പതാക ഉയർത്തി. സെക്രട്ടറി വി.പി.സുകുമാരൻ അധ്യക്ഷത വഹിച്ചു. എൽജെഡി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ആലുവ മണ്ഡലം പ്രസിഡന്റ് പി.എം.റഷീദ് പതാക ഉയർത്തി.  

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരൻ ദേശീയപതാക ഉയർത്തുന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരൻ ദേശീയപതാക ഉയർത്തുന്നു.

ബാംബൂ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മലയാറ്റൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സിപിഎം ലോക്കൽ സെക്രട്ടറി പി.എൻ.അനിൽകുമാർ പതാക ഉയർത്തി. എഡ്രാക്ക് ശ്രീമൂലനഗരം മേഖല കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് എ.എം.നാസർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് വി.കെ.രമേശൻ അധ്യക്ഷത വഹിച്ചു.  

ഐഎൻടിയുസി തുറവുങ്കര യൂണിയന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ഐ.നാദിർഷ പതാക ഉയർത്തി.  കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തെറ്റാലിയിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പി.എൻ.ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി. കാലടി ക്യാറ്റ്സ് ക്ലബ് സ്വാതന്ത്ര്യ ദിനാഘോഷവും സ്ഥാപക ദിനാഘോഷവും നടത്തി. ഇതോടനുബന്ധിച്ച് കാലടിയിലെ 150 കിടപ്പ് രോഗികൾക്ക് അവരുടെ  വീടുകളിലെത്തി ഭക്ഷണം, വസ്ത്രം, മരുന്നുകൾ എന്നിവ നൽകി. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.

‘സ്വാതന്ത്ര്യം, മതനിരപേക്ഷത, ജനാധിപത്യം സംരക്ഷിക്കുക’ എന്ന സന്ദേശവുമായി സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ കാലടിയിൽ ഫ്രീഡം വിജിൽ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു. എം.കെ.കുഞ്ചു അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, എം.ടി.വർഗീസ്, എം.എൽ‌.ചുമ്മാർ, എം.വി.പ്രദീപ്, എം.ജെ.ജോർജ്, കെ.പി.പോളി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ ഉണ്ടായിരുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഏലൂർ ഫാക്ടിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കിഷോർ രുങ്ത ദേശീയ പതാക ഉയർത്തുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഏലൂർ ഫാക്ടിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കിഷോർ രുങ്ത ദേശീയ പതാക ഉയർത്തുന്നു.

ആദിശങ്കര എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ ഫ്രീഡം മതിലൊരുക്കി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കോളജിലെ ഭിത്തികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെയും വിവിധ സ്വാതന്ത്ര്യ സമര സംഭവങ്ങളുടെയും ചിത്രങ്ങൾ വരച്ചാണ് ഫ്രീഡം മതിലൊരുക്കിയത്. വിവിധ വകുപ്പുകൾ വ്യത്യസ്ത ചിത്രങ്ങൾ വരച്ചു. അൻപതോളം വിദ്യാർഥികൾ ചിത്രരചനയിൽ പങ്കെടുത്തു.

കാലടി മേഖല റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ജനറൽ സെക്രട്ടറി വി.ബി.സിദിൽകുമാർ പതാക ഉയർത്തി. കോൺഗ്രസ് കാഞ്ഞൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ പതാക ഉയർത്തി. ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ വി.ടി.വിനോദ് പതാക ഉയർത്തി. എടനാട് വിജ്ഞാനപീഠം സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മാനേജർ ഫാ.ഡോ.ബിന്റോ കിലുക്കൻ പതാക ഉയർത്തി.  

പാറപ്പുറം വൈഎംഎ ലൈബ്രറിയുടെ നേതൃത്വത്തിൽ‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രസിഡന്റ് പി.തമ്പാൻ പതാക ഉയർത്തി. നീലീശ്വരം എസ്എൻഡിപി ഹയർ സെക്കൻഡ‍റി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഹെഡ്മാസ്റ്റർ വി.സി.സന്തോഷ്കുമാർ പതാക ഉയർത്തി. ശ്രീമൂലനഗരം പാലേലി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് ഡോ.കെ.പി.നാരായണൻ പതാക ഉയർത്തി. മലയാറ്റൂർ സമന്വയ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് പോളി തേക്കാനത്ത് പതാക ഉയർത്തി.

അങ്കമാലി ∙ നഗരസഭയുടെ ആഘോഷത്തോടനുബന്ധിച്ചു നഗരസഭാധ്യക്ഷൻ മാത്യു തോമസ് ദേശീയ പതാക ഉയർത്തി. പൊതു സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ദേശീയ, രാജ്യാന്തര തലങ്ങളിലെ ജേതാക്കൾക്ക് റോജി എം. ജോൺ എംഎൽഎ പുരസ്കാര വിതരണം നടത്തി.  

ഇന്ദിരാ ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനി മഞ്ഞപ്ര മേരിഗിരി മേക്കാടൻ പൗലോയെ ആദരിച്ചു. മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ പതാക ഉയർത്തി. മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു പ്രസിഡന്റ് സിജു ഈരാളി പതാക ഉയർത്തി. മഞ്ഞപ്ര ലയോള റസിഡന്റ്സ് അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ് രാജു അമ്പാട്ടും മഞ്ഞപ്ര ഫൈൻ ആർട്സ് സൊസൈറ്റിയിൽ (ഫാസ്) പ്രസിഡന്റ് ദേവസ്സി മാടനും ദേശീയ പതാക ഉയർത്തി.

എൻസിപി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.കെ.രാജീവ് പതാക ഉയർത്തി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു പ്രസിഡന്റ് കെ.ഒ.ഡേവിസ് ദേശീയപതാക ഉയർത്തി. വേങ്ങൂർ ദേവീവിലാസം എൻഎസ്എസ് കരയോഗത്തിൽ പ്രസിഡന്റ് എം.പി.രാജൻ ദേശീയപതാക ഉയർത്തി. മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ ദേശീയപതാക ഉയർത്തി.

പാലമറ്റം ഷോപ്പിങ് കോംപ്ലക്സ് അസോസിയേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു പ്രസിഡന്റ് ഡെന്നി തെറ്റയിൽ പതാക ഉയർത്തി. പീച്ചാനിക്കാട് ഗവ.യുപി സ്കൂളിൽ പ്രധാനാധ്യാപിക ബീന പീറ്റർ ദേശീയപതാക ഉയർത്തി. തുറവൂർ ചൈതന്യ പുരുഷ സ്വയം സഹായസംഘത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സംഘം പ്രസിഡന്റ് ലിക്സൺ ജോർജ് പതാക ഉയർത്തി. തുറവൂർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ആഘോഷങ്ങളിൽ അസോസിയേഷൻ പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ പതാക ഉയർത്തി.

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ദേശീയ പതാക ഉയർത്തി. സിയാൽ അഗ്നിശമന സേന വിഭാഗമായ എആർഎഫ്എഫ്, സുരക്ഷാ വിഭാഗമായ സിഐഎസ്എഫ് എന്നിവയുടെ പ്ലാറ്റൂണുകൾ അണി നിരന്ന പരേഡ് നടന്നു. സിഐഎസ്എഫ് ഡോഗ് സ്ക്വാഡിന്റെ അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരുന്നു. സിഐഎസ്എഫ് സീനിയർ കമൻഡാന്റ് സുനീത് ശർമ, ഡപ്യൂട്ടി കമൻഡാന്റ് എം.ജെ.പ്രേം, എയർപോർട്ട് ഡയറക്ടർ ജി.മനു, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ.ജോർജ്, വി.ജയരാജൻ എന്നിവർ പ്രസംഗിച്ചു.  ഐഎൻടിയുസിയുടെ നേതൃത്വത്തിൽ രാജ്യാന്തര വിമാനത്താവളത്തിന് മുൻപിൽ വിമാനത്താവള ജീവനക്കാരുടെയും മോട്ടർ തൊഴിലാളികളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഐഎൻടിയുസി സംസ്ഥാന സമിതി അംഗം ജീമോൻ കയ്യാല സന്ദേശം നൽകി. 

പാലപ്രശേരി ജുമാ മസ്ജിദിൽ പ്രസിഡന്റ് കരീം ഹാജി പതാക ഉയർത്തി. എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ വികാരി ഫാ. ലൂക്കോസ് കുന്നത്തൂർ പതാകയുയർത്തി. നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ഫാ. മനോജ് പാലത്തിങ്കൽ പതാക ഉയർത്തി. മേയ്ക്കാട് നോർത്ത് എൻഎസ്എസ് കരയോഗത്തിൽ പ്രസിഡന്റ് പി.ജി.പുരുഷോത്തമൻപിള്ള പതാക ഉയർത്തി.  

നെടുമ്പാശേരി  ഐശ്വര്യ റസിഡന്റ്സ് അസോസിയേഷൻ, ഐശ്വര്യ വായനശാല എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗം ജോബി നെൽകര പതാക ഉയർത്തി. വായനശാല പ്രസിഡന്റ് സുരേഷ് അത്താണി അധ്യക്ഷനായിരുന്നു. അത്താണി ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ എസ്ഐ പി.ഡി.ബെന്നി പതാക ഉയർത്തി. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരന്‌ പതാക ഉയർത്തി.

തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു കേണൽ അജു ഒ.മംഗലി ദേശീയപതാക ഉയർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com