ADVERTISEMENT

മൂവാറ്റുപുഴ∙ പ്രസവാനന്തരം അമ്മയെയും നവജാതശിശുവിനെയും സുരക്ഷിതമായി വീടുകളിൽ എത്തിക്കുന്ന മാതൃയാനം പദ്ധതി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. ദേശീയ ആരോഗ്യ ദൗത്യവും സംസ്ഥാന ആരോഗ്യ വകുപ്പും ചേർന്നു നടപ്പാക്കുന്ന മാതൃയാനം പദ്ധതിയിലൂടെ സൗജന്യമായാണു അമ്മയെയും കുഞ്ഞിനെയും വീടുകളിൽ എത്തിക്കുന്നത്. പ്രസവ ശേഷം യാത്രാ ചെലവിനായി 500 രൂപയാണ് നേരത്തെ നൽകിയിരുന്നത്. എന്നാൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൂടുതൽ ദൂരമുള്ള സാഹചര്യങ്ങളിൽ തുക തികയാതെ വന്നിരുന്നു. അതിനൊരു പരിഹാരമാണു മാതൃയാനം പദ്ധതി. 

പ്രദേശത്തെ ടാക്സി കാർ ഉടമകളുമായി ഇതിനുള്ള കരാർ ഒപ്പു വച്ചിട്ടുണ്ട്. ജില്ലയിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിക്കു പുറമേ കളമശേരി മെഡിക്കൽ കോളജ്, അങ്കമാലി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ പ്രസവ ശുശ്രൂഷകൾ നടത്തുന്ന എല്ലാ സർക്കാർ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കുകയാണു ലക്ഷ്യം.

ജനറൽ ആശുപത്രിയിൽ മാതൃയാനം പദ്ധതിയുടെ ഫ്ലാഗ്ഓഫ് നഗരസഭ ചെയർമാൻ പി. പി.എൽദോസ് നിർവഹിച്ചു. നഗരസഭ വൈസ് ചെയർപഴ്സൻ സിനി ബിജു, ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു, ഗൈനക്കോളജി വിഭാഗം ഡോ.രാജി ബഷീർ, ജൂനിയർ കൺസൽറ്റന്റ് ഡോ. വിദ്യ ബാഹുലേയൻ, സെക്രട്ടറി നീന ചന്ദ്രൻ, നഴ്സിങ് സൂപ്രണ്ട് എം.കെ. ശാന്ത, നെജില ഷാജി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com