ചക്കാലപ്പാറയിൽ റോഡിൽ മരത്തിന്റെ ശിഖരം വീണ് ഗതാഗതം തടസ്സപ്പെട്ടു
Mail This Article
×
ഇലഞ്ഞി∙ മുത്തോലപുരം ചക്കാലപ്പാറയിൽ റോഡിൽ മരത്തിന്റെ ശിഖരം വീണ് ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് അപകടകരമായി ചരിഞ്ഞു നിൽക്കുന്ന മരത്തിന്റെ വലിയ ശിഖരമാണു വീണത്. വൈദ്യുതി ലൈനിലാണു ശിഖരം വീണത്. മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു. നേരത്തെ മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മനോരമ വാർത്ത നൽകിയിരുന്നു. 2 വലിയ വാഹനങ്ങൾ ഒരേസമയം എതിർദിശയിൽ വരുമ്പോൾ കൂത്താട്ടുകുളം ഭാഗത്തേക്കുള്ള വാഹനത്തിന്റെ ഉയരമുള്ള ഭാഗം മരത്തിൽ ഇടിക്കുന്ന സാഹചര്യമാണ്. മരം മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ, പിഡബ്ല്യുഡി, ഫോറസ്റ്റ് അധികൃതർ എന്നിവർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.