ADVERTISEMENT

അരൂർ∙അരൂർ–തുറവൂർ ഉയരപ്പാതയുടെ 50 പിയറുകൾക്കായുള്ള പില്ലറുകൾ പൂർത്തിയായി. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയാണ് 12.75 കിലോമീറ്റർ ദൈർഘ്യമുള്ള അരൂർ–തുറവൂർ പാതയിൽ 353 പിയറുകളാണ് സ്ഥാപിക്കുന്നത്. ഇതിന് മുകളിലായി 24 മീറ്റർ വീതിയിലാണ് ഉയരപ്പാതയ്ക്കുള്ള സ്ലാബുകൾ സ്ഥാപിക്കുന്നത്.അരൂരിൽ നിന്നു തുടങ്ങി തുറവൂർ വരെ ഉയരപ്പാതയുടെ നിർമാണത്തിനായി 1668.50 കോടി രൂപയാണ് ചെലവ്. തൂണുകൾക്ക് താഴെ നിർമിക്കുന്ന 50പിയറുകൾക്കായി 400 പില്ലറുകളുടെ പണിയുംപൂർത്തിയായി. 353 പിയറുകളാണ് വേണ്ടത്. 

എന്നാൽ നിലവിൽ 18 പിയറുകളുടെ കോൺക്രീറ്റിങ് പൂർത്തിയായിവരുന്നു. ഒരു പിയറിന് 8 പില്ലറുകൾ ആവശ്യമാണ്.12.75 കിലോമീറ്റർ പാതയിൽ പിയറുകൾ സ്ഥാപിക്കുന്നത് 2824 പില്ലറുകൾ വേണം. ഭൂമി തുരന്ന് പില്ലറുകൾ താഴ്ത്താൻ പന്ത്രണ്ടോളം യന്ത്രങ്ങളാണ് പാതയിലെ മീഡിയനിൽ രാവും പകലുമായി ജോലിയിൽ ഏർപ്പെട്ടിട്ടുള്ളത്. എന്നാൽ ദിവസങ്ങളായി തോരാത പെയ്യുന്ന മഴ ജോലിയെ ബാധിക്കുന്നുണ്ട്. 

പില്ലറുകൾക്കു മുകളിൽ പൈൽക്യാപ്പ് കോൺക്രീറ്റ് ചെയ്ത് ഇതിനു മുകളിലാണ് പിയറിന്റെ കോൺക്രീറ്റിങ് നടക്കുന്നത്. ഭൂ നിരപ്പിന് താഴെയാണ് പൈൽക്യാപ് വരുന്നത്. പൈൽ ക്യാപ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത ഭാഗം വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇവിടെ കോൺക്രീറ്റിങ് നടത്തുന്നതിന് വെള്ളം പമ്പ് ചെയ്തു നീക്കുന്ന ജോലിയും നടക്കുന്നുണ്ട്. ഇത് പാതയിൽ ഒഴുകിയെത്തുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com