ADVERTISEMENT

അങ്കമാലി ∙ എയർപോർട്ട് - അങ്കമാലി റോഡിൽ നായത്തോട് സൗത്ത് ജംക്‌‌ഷനു സമീപത്തെ വളവിലെ അപകടകരമായ ആഴമേറിയതുമായ കുഴി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അടച്ചു. വടക്കൻ മേഖലകളിൽ നിന്നുള്ളവർ എയർപോർട്ടിലെത്താൻ ഉപയോഗിക്കുന്ന റോഡാണിത്. വളരെ തിരക്കേറിയ ഈ റോഡിലെ വളവിലെ ആഴമേറിയ കുഴിയിൽ ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായതിനെ തുടർന്നാണു ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചത്.

നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ.ഏലിയാസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി എം.എസ്.സുബിൻ അധ്യക്ഷത വഹിച്ചു. അങ്കമാലി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ജിജോ ഗർവാസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.കെ.രാജൻ, ഉഷ സജീവ്, ഷാജി അനിൽ, ജിഷ ലെനിൻ എന്നിവർ പ്രസംഗിച്ചു.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com