ADVERTISEMENT

കൊച്ചി ∙ മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ നെസ്‌ലെ കൊച്ചി ടീം പോഷക വാരാചരണം നടത്തി. മട്ടാഞ്ചേരി ടിഡി ഹൈസ്കൂളിൽ നടന്ന പോഷകാഹാര പ്രദർശനവും ഫിറ്റ്നസ് ചലഞ്ച് മത്സരവും സ്കൂൾ മാനേജർ അവിനാശ് .പി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് ആശ. ആർ.പൈ, ആശ പ്രവർത്തക മെഹറുന്നിസ്സ പി.വൈ. എന്നിവർ സമ്മാനദാനം നടത്തി. പിടിഎ പ്രസിഡന്റ്‌ ഷൈലേഷ് പൈ പ്രസംഗിച്ചു.

nutrition-week-program
മൂലംകുഴി ലോറെറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ നടന്ന പോഷക വാരാചരണ പരിപാടിയിൽ പങ്കെടുത്തവർ.

മാജിക്‌ ബസ് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി ട്രെയിനിങ് കം മോണിറ്ററിങ് ഓഫിസർ രഹന നാസർ, സീനിയർ യൂത്ത് മെന്റർ ഷാനിമോൾ തുടങ്ങിയവർ നേതൃത്വം നൽകി. മൂലംകുഴി ലോറെറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ നടന്ന പോഷകാഹാര പ്രദർശനവും മത്സരവും ജെപിഎച്എൻ കവിത പ്രദീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് പ്രിയദർശിനി എം. അധ്യക്ഷത വഹിച്ചു.

മാജിക് ബസ് പ്രോഗ്രാം മാനേജർ അനുജ വി.എസ്, ജെപിഎച്എൻ സുജിത .എസ്, ആശ വർക്കർ സോജി ജൂഡ്, മാജിക്‌ ബസ്
ഇന്ത്യൻ ഫൗണ്ടേഷൻ സീനിയർ ട്രെയിനിങ് കം മോണിറ്ററിങ് ഓഫിസർ രഹന നാസർ, യൂത്ത് മെന്റർ നസ്റിൻ ടി.എ. എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ മാലു, മെൽസൻ, മാജിക്‌ ബസ് യൂത്ത് മെന്റർമാരായ വസീം, ഷാനിമോൾ, നസ്റിൻ, റിയ, ജെഫിൻ, ഹിജാസ്, ഫാസിൽ, ശബാന, സജ്ന എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com