ബ്രഹ്മപുരത്തെ ‘വലിയ വില’; തീ കെടുത്താൻ പൊതു ഖജനാവിൽ നിന്നു ചെലവായത് 1.14 കോടി രൂപ
Mail This Article
×
കൊച്ചി ∙ ബ്രഹ്മപുരത്തെ തീ കെടുത്താൻ പൊതു ഖജനാവിൽ നിന്നു ചെലവായത് 1.14 കോടി രൂപ. വിവിധ വകുപ്പുകൾക്കു ചെലവായ തുക ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കലക്ടർ മുഖേന അനുവദിച്ചു. കൊച്ചി കോർപറേഷനു ചെലവായത് 75 ലക്ഷം രൂപ. നേരത്തേ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കായി ആരോഗ്യവിഭാഗം 28.88 ലക്ഷം രൂപ ചെലവഴിച്ചതായി കോർപറേഷൻ അറിയിച്ചിരുന്നു. ഇതുൾപ്പെടെയുള്ള ചെലവാണ് 75 ലക്ഷം രൂപ.
മരുന്നുകൾ, ഓക്സിജൻ ലഭ്യത ഉറപ്പാക്കൽ, തുടർ പരിശോധനകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി ഡിസ്ട്രിക്ട് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി 13 ലക്ഷം രൂപ ചെലവഴിച്ചു. ജില്ലാ ആരോഗ്യ വിഭാഗം ചെലവഴിച്ചത് 11 ലക്ഷം രൂപ. സുരക്ഷ ഉപകരണങ്ങൾ വാങ്ങി അഗ്നിരക്ഷാ സേനയ്ക്കു കൈമാറിയ ഇനത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് 15 ലക്ഷം രൂപയും ചെലവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.