കൺവൻഷനിലെ സ്ഫോടന പരമ്പര; മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഓടിയെത്തി
Mail This Article
കളമശേരി ∙ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിലെ സ്ഫോടന പരമ്പര അറിഞ്ഞ് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ ഒട്ടേറെ പേർ ഓടിയെത്തി. അവരെല്ലാം അപകടം നടന്ന സ്ഥലം സന്ദർശിക്കുകയും പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. മന്ത്രിമാരായ വീണാ ജോർജ്, കെ.രാജൻ, വി.എൻ.വാസവൻ, ആന്റണി രാജു, വി.അബ്ദുറഹ്മാൻ, പി.രാജീവ്, പി.പ്രസാദ്, ആർ.ബിന്ദു, കെ.കൃഷ്ണൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ രമേശ് ചെന്നിത്തല, അൻവർ സാദത്ത്, ഉമ തോമസ്, ടി.ജെ.വിനോദ്, കെ.ജെ.മാക്സി, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി വി.വേണു, കലക്ടർ എൻ.എസ്.കെ.ഉമേഷ്, മേയർ എം.അനിൽകുമാർ, നഗരസഭാധ്യക്ഷ സീമ കണ്ണൻ, ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള, കെപിസിസി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ്, നിർവാഹക സമിതി അംഗം ജമാൽ മണക്കാടൻ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു തുടങ്ങിയവരും ഡിജിപി എസ്.ദർവേഷ് സാഹിബിന്റെയും എഡിജിപി എം.ആർ.അജിത്കുമാറിന്റെയും നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘവും സ്ഥലത്തെത്തി. പരുക്കേറ്റവരുടെ ചികിത്സയ്ക്കു പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.