ADVERTISEMENT

ആലങ്ങാട് ∙ തെരുവുനായ്ക്കൾ കോഴികളെ കൊല്ലുന്നതു സ്ഥിരം സംഭവമാകുന്നു. കരുമാലൂർ വില്ലേജ് ഓഫിസിനു സമീപത്തെ വീട്ടിലെ കോഴികളെ കഴിഞ്ഞ ദിവസം നായ്ക്കൾ കടിച്ചു കൊന്നു. മാഞ്ഞാലി, മാട്ടുപുറം, മനയ്ക്കപ്പടി മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണെന്നു പരാതിയുണ്ട്. ഒരു മാസം മുൻപ് ഈ ഭാഗത്തു വിദ്യാർഥിയടക്കം മൂന്നു പേരെ തെരുവുനായ ആക്രമിച്ചിരുന്നു. കൂടാതെ മാഞ്ഞാലി സ്വദേശിയായ വീട്ടമ്മയുടെ ഏക വരുമാന മാർഗമായ കോഴികളെ നായ്ക്കൾ കടിച്ചു കൊന്നിരുന്നു. സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികളെ വരെ നായ്ക്കൾ ആക്രമിക്കാനായി ഓടിച്ചിടുന്നതു പതിവാണ്.

പലപ്പോഴും നാട്ടുകാർ പുലർച്ചെ എഴുന്നേറ്റു നോക്കുമ്പോഴാണു വീടിനോടു ചേർന്നുള്ള കൂടുകളിലും സമീപത്തെ പറമ്പുകളിലുമായി കോഴികൾ ചത്തു കിടക്കുന്ന നിലയിൽ കാണുന്നത്. കരുമാലൂർ മേഖലയിൽ പലയിടത്തും തെരുവുനായ്ക്കൾ കൂട്ടമായെത്തി കോഴികളെയും ആടുകളെയും മനുഷ്യരെയും ആക്രമിക്കുന്നതു സ്ഥിരം സംഭവമാണെന്നാണു ജനങ്ങൾ പറയുന്നത്. നായ്ക്കളുടെ ആക്രമണം മൂലം പ്രഭാത സവാരി ചെയ്യുന്നവൻ പലരും രാവിലെയുള്ള നടത്തം വരെ നിർത്തി. ഈ സാഹചര്യത്തിൽ തെരുവുനായ് ശല്യത്തിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ മുൻകൈയെടുക്കണമെന്നു പഞ്ചായത്ത് അംഗം പോൾസൻ ഗോപുരത്തിങ്കൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com