ADVERTISEMENT

മട്ടാഞ്ചേരി∙ വാട്ടർ മെട്രോയുടെ മട്ടാഞ്ചേരി ടെർമിനൽ നിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് കെ.ജെ.മാക്സി എംഎൽഎ പറഞ്ഞു. മട്ടാഞ്ചേരി വാട്ടർ മെട്രോ ആക് ഷൻ കൗൺസിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോപ്പുംപടി ഹാർബർ പാലം നവീകരണം ഉടൻ തുടങ്ങുമെന്നും മട്ടാഞ്ചേരി ഡബ്ല്യു ആൻഡ്  സി ആശുപത്രി വികസനത്തിന് നടപടികളായിട്ടുണ്ടെന്നും മട്ടാഞ്ചേരി ബസ് സ്റ്റാൻഡിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ ട്രാഫിക് പൊലീസ്  അധികൃതരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആക് ഷൻ കൗൺസിൽ പ്രസിഡന്റ് കിഷോർ ശ്യാംജി കുറുവ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ കെ.എ.അൻസിയ, ഭരത്  എൻ.ഖോന, അറാഫത്ത് നാസർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com