കന്നുകാലി പ്രദർശന മത്സരം: കിരീടം നേടി അമ്മു
Mail This Article
പെരുമ്പാവൂർ ∙ കൂവപ്പടി ബ്ലോക്ക് ക്ഷീര സംഗമത്തിലെ കന്നുകാലി പ്രദർശന മത്സരത്തിൽ കീടാരി വിഭാഗത്തിൽ കോടനാട് സംഘത്തിലെ ലൈജു മൂഞ്ഞേരിയുടെ ‘അമ്മു’വിന് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം കെ.ജെ.വർഗീസ് (കോടനാട് സംഘം), മൂന്നാം സമ്മാനം ബിജു വർഗീസ് പൊട്ടയ്ക്കൽ (മുടക്കുഴ സംഘം), കന്നുകുട്ടി മത്സരത്തിൽ ഒന്നാം സമ്മാനം ബോബി തോമസ് മേയ്ക്കമാലിൽ (കോടനാട് സംഘം), രണ്ടാം സമ്മാനം വി.കെ. അപ്പുക്കുട്ടൻ വലിയപുരയ്ക്കൽ (മുടക്കുഴ സംഘം), മൂന്നാം സമ്മാനം രാജപ്പ മേനോൻ നെടുമ്പിള്ളി (കോടനാട് സംഘം). നാടൻ പശു ഇനത്തിൽ ഒന്നാം സമ്മാനം സാജു സി. മാത്യു ചെന്നാലിൽ (കൊമ്പനാട് സംഘം). എൽദോസ് കുന്നപ്പള്ളി എംഎൽഎ ജേതാക്കളെ കിരീടം അണിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ , ഷൈമി വർഗീസ്, കോടനാട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് എൻ.പി.സജി, ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫിസർ പ്രിയ ജോസഫ്, കൂവപ്പടി ബ്ലോക്ക് ക്ഷീരവികസന ഓഫിസർ എം.എ. റഫീന ബീവി, കോടനാട് ക്ഷീരസംഘം സെക്രട്ടറി ലെനി മേരി ജോൺ എന്നിവർ പ്രസംഗിച്ചു.