ADVERTISEMENT

ഫോർട്ട്കൊച്ചി∙ മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാ – ടൂറിസ്റ്റ് ജെട്ടി തകർന്നു. ഇന്നലെ പുലർച്ചെ 3 മണിക്കായിരുന്നു അപകടം. എടവനക്കാട് സ്വദേശി ജയദീപിന്റെ ഉമ മഹേശ്വരൻ എന്ന ബോട്ട് ആണ് നിയന്ത്രണം വിട്ട് ജെട്ടി തകർത്തത്. ജെട്ടിയുടെ മേൽക്കൂര, തൂണ്, മതിൽ, പ്ലാറ്റ്ഫോം എന്നിവ ഭാഗികമായി തകർന്നു. മേൽക്കൂരയിലെ ഓടുകൾ തകർന്ന് താഴെ വീണു. ജലഗതാഗത വകുപ്പിന്റെയും നഗരസഭയുടെയും യാത്രാ ബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ എന്നിവ അടുപ്പിക്കുന്ന ജെട്ടിയാണ് ഇത്. മത്സ്യബന്ധന യാനത്തിലേക്ക് തൊഴിലാളികളെ കയറ്റുവാൻ എത്തിയതായിരുന്നു ബോട്ട്. അപകടം നടന്നയുടൻ സംഭവ സ്ഥലത്ത് നിന്ന് നീക്കിയ ബോട്ട് പിന്നീട് മുനമ്പം യാർഡിൽ നിന്ന് ഫിഷറീസ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു.

കൊച്ചിൻ സോൺ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെതാണ് ജെട്ടി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളെ ഹാർബറിൽ നിന്നാണ് കയറ്റി വിടേണ്ടത്. എന്നാൽ, ഏതാനും ബോട്ടുകൾ ഫോർട്ട്കൊച്ചി അടക്കമുള്ള യാത്രാ ജെട്ടികളിൽ നിന്ന് തൊഴിലാളികളെ കയറ്റുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. കലക്ടർ നിരോധന ഉത്തരവ് ഇറക്കിയെങ്കിലും അത് മറികടന്നാണ് യാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. ഫോർട്ട്കൊച്ചി പൊലീസ് കേസ് എടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com