ADVERTISEMENT

കൊച്ചി∙ എറണാകുളം ജനറൽ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗമായ ‘നിലാവിന്റെ’ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി. കോർപറേഷൻ പരിധിയിലെ പാലിയേറ്റീവ് പരിചരണം ലഭിക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച ആഘോഷം ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ വിഭാഗം ആരംഭിച്ച പ്രയാണം നഗരയാത്ര പരിപാടി 60 ദിവസം പിന്നിടുന്നതിന്റെ ആഘോഷവും ഇതോടൊപ്പം നടന്നു.  പരിപാടിക്ക് സഹായം നൽകി വരുന്ന കനിവ് സിറ്റി ചുമടിനെ ചടങ്ങിൽ ആദരിച്ചു. ‘കാരുണ്യവർഷം’ എന്ന സംഘടനയുടെ നേതൃത്വത്തിൽ 200 രോഗികൾക്കുള്ള ക്രിസ്മസ് ന്യൂ ഇയർ കിറ്റുകൾ സമ്മാനിച്ചു. ശേഷിക്കുന്ന കിറ്റുകൾ രോഗികളുടെ വീട്ടിൽ എത്തിക്കും. ഭാരതീയ വിദ്യാഭവൻ 40 വൃക്ക രോഗികൾക്കായി നൽകുന്ന ഡയലയസർ ട്യൂബിങ്സ് എരൂർ ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഇന്ദ്രാണി ഹരിദാസൻ ആശുപത്രി അധികൃതർക്കു കൈമാറി.‍

വൈസ് മെൻസ് ക്ലബ് ഓഫ് കൊച്ചി മില്ലെനിയം പാലിയേറ്റീവ് രോഗികൾക്കായുള്ള മരുന്നുകൾ ആശുപത്രി സൂപ്രണ്ടിന് കൈമാറി. പാലിയേറ്റീവ് രോഗികളുടെ കലാപരിപാടികൾ, ക്ലാസുകൾ എന്നിവ നടന്നു. ചടങ്ങിൽ ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. സവിത അധ്യക്ഷത വഹിച്ചു. അസി. കലക്ടർ നിഷാന്ത് സിഹാര, സിനിമ താരം അനുശ്രീ, കൗൺസിലർ പത്മജ എസ്.മേനോൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി.രോഹിണി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർ ഷാ, ജില്ലാ നഴ്‌സിങ് ഓഫിസർ രാജമ്മ, ചീഫ് നഴ്‌സിങ് ഓഫിസർ രേണുക ദേവി, പാലിയേറ്റീവ് എംഒ ഡോ.അനു അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com