ADVERTISEMENT

കൊച്ചി ∙കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നവംബർ 25ന് നാലുപേർ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായില്ലെന്നും റിപ്പോർട്ട് നൽകാൻ സമയം വേണമെന്നും സർക്കാർ അറിയിച്ചതിനെത്തുടർന്നു ഹർജി 21ന് പരിഗണിക്കാൻ മാറ്റി. വിദ്യാർഥികളെ ഒരു തരത്തിലും കുറ്റം പറയരുതെന്നും കുട്ടികളുടെ മനസ്സിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുമെന്നും നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതു മനസ്സിൽവച്ചു വേണം നടപടികൾ മുന്നോട്ടു പോകേണ്ടതെന്നും നിർദേശിച്ചു. എന്നാലിത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. 

കുട്ടികളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും കുറ്റക്കാരുണ്ടെങ്കിൽ കണ്ടെത്താൻ ഉത്തരവു തടസ്സമല്ലെന്നും കോടതി വ്യക്തത വരുത്തി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ഹർജിയിൽ കക്ഷി ചേരാൻ സ്കൂൾ ഓഫ് എൻജിനീയറിങ് മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു നൽകിയ ഉപഹർജി ഹൈക്കോടതി അനുവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com