2023-ൽ കേരളം കണ്ട വാർത്തകൾ ചിത്രങ്ങളിലൂടെ; പ്രധാന സംഭവങ്ങൾ ഒരു ഫ്ലാഷ്ബാക്ക്
മനോരമ ലേഖകൻ
Published: December 16 , 2023 04:08 PM IST
Updated: December 16, 2023 06:08 PM IST
1 minute Read
ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും വാർത്തകളും കേരളത്തിന് സമ്മാനിച്ച് 2023 വിടവാങ്ങുകയാണ്. വിവാദങ്ങൾക്കും വിടവാങ്ങലുകൾക്കും ഇൗ വർഷവും കുറവുണ്ടായില്ല. ഉമ്മൻചാണ്ടി, കാനം രാജേന്ദ്രൻ എന്നിവരുടെ വേർപാടും കേരളത്തിന്റെ വന്ദേഭാരതും അരിക്കൊമ്പനും ബ്രഹ്മപുരത്തെ തീപിടത്തവും കുസാറ്റിലെ അപകടവും കളമശ്ശേരി സ്ഫോടനവുമെല്ലാം വാർത്തകളുടെ മുൻനിരയിൽ ഇടം പിടിച്ചു. കുമരകത്ത് നടന്ന ജി 20 ഉച്ചകോടി ടൂറിസം മേഖലയ്ക്ക് ഉണർവ് പകർന്നു. 2023 ഈ പ്രധാന സംഭവങ്ങൾ ഒരു ഫ്ലാഷ്ബാക്ക്– ചിത്രങ്ങൾ....
1 / 30
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരം വെഞ്ഞാറമൂട് ജംക്ഷനിൽ എത്തിയപ്പോൾ.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
2 / 30
തിരുവനന്തപുരം പട്ടത്തെ പി.എസ് സ്മാരകത്തിൽ നിന്ന് കോട്ടയത്തേയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പട്ടം ജംക്ഷനിൽ എത്തിയപ്പോൾ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
3 / 30
വക്കം പുരുഷോത്തമന്റെ മൃതദേഹം തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വച്ചപ്പോൾ.
ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
4 / 30
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഭിന്നശേഷി തെറപ്പി സെന്റർ ഉദ്ഘാടനം ചെയ്ത് തന്നെ
കാത്തിരുന്ന വിദ്യാർഥികളുടെ അടുത്തെത്തിയ രാഹുൽ ഗാന്ധി എംപിക്ക് ഹസ്തദാനം ചെയ്യാൻ കൈകൾ നീട്ടുന്ന സ്ത്രീകൾ. എ.പി.അനിൽ കുമാർ എംഎൽഎ സമീപം. ചിത്രം : ഫഹദ് മുനീർ ∙ മനോരമ
5 / 30
പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുന്നു. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ
6 / 30
എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനടിയിലെ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
7 / 30
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോ.വന്ദന ദാസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടക്കുമ്പോൾ മോർച്ചറിക്കു മുന്നിൽ ഡോക്ടർമാരുടെയും ഹൗസ് സർജന്മാരുടെയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
8 / 30
ടൂറിസം സീസൺ ആരംഭിച്ചതോടെ കുമരകത്ത് എത്തിയ വിദേശ വിനോദസഞ്ചാരികൾ ചീപ്പുങ്കലിൽ വള്ളത്തിൽ സവാരി നടത്തുന്നു. ചിത്രം : ജിൻസ് മൈക്കിൾ ∙ മനോരമ
9 / 30
സൈക്ലിങ് സെൽഫി:
ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മോഹിനിയാട്ടം അവതരിപ്പിച്ച കലാകാരിക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സൈക്ലിങ് റെഫറിമാർ സെൽഫിയെടുക്കുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
10 / 30
നൂറ്...നൂറ്….ആശംസകൾ: വി എസ് അച്യുതാനന്ദന്റെ നൂറാം പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ, കെ.വി സുധാകരൻ രചിച്ച ‘ഒരു സമര നൂറ്റാണ്ട്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
11 / 30
പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അർപ്പിക്കാൻ ചാണ്ടി ഉമ്മൻ എത്തിയപ്പോൾ. ചിത്രം : ജിൻസ് മൈക്കിൾ ∙ മനോരമ
12 / 30
നിറഞ്ഞ മനസുകളുടെ കൂടിചേരലുകളും ആഘോഷങ്ങളും തീർത്ത് ഒരു തിരുവോണം ദിനംകൂടി. കാർഷിക സമൃദ്ധിയിലും ജീവിത നേട്ടങ്ങളിലും പ്രതീക്ഷയർപ്പിച്ച് വീട്ടിലും നാട്ടിലും പൂക്കളും സദ്യയും മധുരങ്ങളുമായി നിറഞ്ഞ്, ഒത്തുചേരലുകളുടെ സന്തോഷ ദിനം ഉൽസവമാക്കുകയാണ് എല്ലാ മലയാളികളും. മനുഷ്യരെ ഒന്നായി ചേർത്തിരുന്ന നല്ലകാലത്തിന്റെ ഒാർമപ്പെടുത്തലുകളും സമ്മാനിക്കുന്നതാണ് ഇൗ ഒാണക്കാലം. തിരുവോണ ആഘോഷങ്ങൾക്കായി പൂക്കളം ഒരുക്കുന്നവർ. പനമരം ചെറുകാട്ടൂരിൽ നിന്നുള്ള കാഴ്ച. ചിത്രം : ജിതിന് ജോയല് ഹാരിം ∙ മനോരമ
13 / 30
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു തീപിടിച്ചു കത്തുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
14 / 30
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ തീർഥാടകരെ പമ്പ മണപ്പുറത്ത് തടഞ്ഞുനിർത്തിയപ്പോൾ. ചിത്രം ∙ മനോരമ
15 / 30
കുറവിലങ്ങാട് നടന്ന നവകേരള സദസ്സിന്റെ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നു. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
16 / 30
തിരുവനന്തപുരം കനകക്കുന്നിൽ നടന്ന ‘മ്യൂസിയം ഓഫ് ദ് മൂൺ’ പ്രദർശനം കാണാനെത്തിയവരുടെ തിരക്ക്. ചിത്രം : ആർ.എസ്.ഗോപൻ ∙ മനോരമ
17 / 30
കളമശേരിയിൽ സ്ഫോടനമുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം. ചിത്രം:റോബർട്ട് വിനോദ്∙ മനോരമ
18 / 30
തിരുവനന്തപുരത്ത് സംസ്ഥാന ശാസ്ത്ര മേളയിലെ എച്ച്എസ് വിഭാഗം പ്രവൃത്തി പരിചയമേളയിൽ കളിമൺ ശിൽപ്പ നിർമ്മാണത്തിൽ പങ്കെടുക്കുന്ന മത്സരാർഥി.
ചിത്രങ്ങൾ : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
19 / 30
1) (മുകളിൽ) ജി20 ഉച്ചകോടിയോനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കാനായി സൂരി റിസോർട്ടിലെ തടാകത്തിനു നടുവിലൂടെ പ്ലാറ്റ്ഫോം തയാറാക്കിയിരിക്കുന്നു. (പനോരമിക് ചിത്രം). 2) (താഴെ) കുമരകം കെടിഡിസി റിസോർട്ടിൽ ജി20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിന്റെ പ്രധാന വേദി. 150 ദിവസം കൊണ്ടാണ് ഇതിന്റെ പണി പൂർത്തിയായത്. ചിത്രം: റിജോ ജോസഫ്∙ മനോരമ
20 / 30
കുസാറ്റ് ടെക്ഫെസ്റ്റിൽ തിക്കിലും തിരകിലുംപെട്ട് മരണമടഞ്ഞ 3 പേരുടെയും മൃതദേഹം പൊതുദർശനത്തിനായി കളമശേരി കുസാറ്റ് ക്യാപസിൽ വെച്ചപ്പോൾ കാണാനെത്തിയവരുടെ ദുഖം. ചിത്രം : റോബർട്ട് വിനോദ് ∙ മനോരമ
21 / 30
അരിക്കൊമ്പനെ പെരിയകനാൽ ഭാഗത്തുകൂടെ ദേശീയപാതയിലൂടെ ലോറിയിൽ കൊണ്ടു പോകുന്നു. അരിക്കൊമ്പന്റെ സ്ഥിരം സഞ്ചാര പാതയായിരുന്നു പെരിയകനാൽ ഭാഗം. ചിത്രം : റിജോ ജോസഫ് ∙ മനോരമ
22 / 30
നീലക്കായൽ ചോലയിൽ:
കൊച്ചി കുമ്പളങ്ങിയിൽ വീണ്ടും കവര് പ്രതിഭാസം കണ്ടുതുടങ്ങി. സീ സ്പാർക്കിൾ അഥവാ ബയോലുമിനെസെൻസ് എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസമാണ് പ്രാദേശിക ഭാഷയിൽ 'കവര്' എന്നറിയപ്പെടുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കടലിനോട് ചേർന്നുള്ള കായല് ഭാഗങ്ങളില് ഈ പ്രതിഭാസം മുൻവർഷങ്ങളിൽ കണ്ടെങ്കിലും ഇത്തവണ ഫെബ്രുവരി അവസാനവാരം മുതൽ ദൃശ്യമായിരുന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിൽ ഈ ദൃശ്യം വന്നതോടെയാണ് കൂടുതൽ ആളുകൾ ഇതിനെക്കുറിച്ചറിഞ്ഞത്. നിലവിൽ കുമ്പളങ്ങിയിലെ കണ്ടക്കടവ് റോഡ്, ആഞ്ഞിലിത്തറ എന്നിവിടങ്ങളിലാണ് പ്രതിഭാസം നന്നായി ദൃശ്യമായിരിക്കുന്നത്. വെള്ളത്തിൽ ഏതെങ്കിലും തരത്തിൽ ഓളങ്ങൾ സൃഷ്ടിക്കുമ്പോഴാണ് നീല വെളിച്ചം ദൃശ്യമാകുക. ബാക്ടീരിയ, ഫംഗസ്, ആൽഗകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ഈ പ്രകൃതി പ്രതിഭാസത്തിന് പിന്നിലെന്ന് ശാസ്ത്രലോകം പറയുന്നു. ഈ നീല വെളിച്ചം കണ്ടാസ്വദിക്കാന് ഒട്ടേറെപ്പേര് എത്തുന്നുണ്ട്. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
23 / 30
വിശ്വാസ ചിറകിലേറി :
പുനരുദ്ധാരണത്തിനു ശേഷം ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്. ഭൂഗർഭ അറയിലുൾപ്പെടെ 2500 പേർക്ക്
നമസ്കരിക്കാൻ പുതുക്കിപ്പണിത പള്ളിയിൽ സൗകര്യമുണ്ട്. പള്ളിയുടെ പൗരാണിക വാസ്തു ശൈലി നില നിർത്തിയാണ് പുതുക്കിയത്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
24 / 30
ഇന്ത്യ– ഓസീസ് ട്വന്റി20 ക്രിക്കറ്റ് കാണാൻ കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിലെത്തിയ കാണികളുടെ ആവേശം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
25 / 30
മഹത്വം ആകാശത്തോളം...
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ‘ബീറ്റിങ് ദ് റിട്രീറ്റ്’ ചടങ്ങിന്റെ ഫുൾ ഡ്രസ് റിഹേഴ്സലിന്റെ ഭാഗമായി രാഷ്ട്രപതിഭവനു മുന്നിൽ നടന്ന ഡ്രോൺ ഷോയിൽ ദണ്ഡിയാത്ര പുനരാവിഷ്കരിച്ചപ്പോൾ. 3500 തദ്ദേശ നിർമിത ഡ്രോണുകൾ ഷോയിൽ അണിനിരന്നു. ചിത്രം : രാഹുൽ ആർ പട്ടം ∙ മനോരമ
26 / 30
ദീപ്തം.... കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ച് നടപ്പന്തലിൽ ഒരുക്കിയ ദേശവിളക്കിൽ ദീപം തെളിയിക്കുന്നു. ചിത്രം : റിജോ ജോസഫ് ∙ മനോരമ
27 / 30
തിരുവനന്തപുരം പാറ്റൂർ ഇഎംഎസ് നഗറിലെ റോഡിൽ വെള്ളം കയറിയപ്പോൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
28 / 30
ഗ്രാമീണ ജല ടൂറിസത്തിന്റെ ആകർഷണ മുഖവുമായി മലരിക്കൽ. ആമ്പൽ വസന്തം ആസ്വദിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. പുലർച്ചെയാണ് പൂക്കൾ കൂടുതൽ മിഴിവേകുന്നത്. വഴി ഇങ്ങനെ, കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം പോകാൻ.
ചിത്രം : അഭിജിത്ത് രവി ∙ മനോരമ
29 / 30
പാലം മായട്ടെ....
ജി 20 ഉച്ചകോടിയുടെ ഭാഗമായി കൊച്ചിയിൽ നിന്നു കുമരകത്തേക്കു ചേർത്തല വഴിയും വൈക്കം വഴിയുമുള്ള സകല റോഡുകളും ടാർ ചെയ്തു സുക്ഷിതവും വൃത്തിയുമാക്കിയെങ്കിലും വൈക്കം– വെച്ചൂർ റോഡിൽ അഞ്ചുമന പാലത്തിനു മാത്രം ശാപമോക്ഷം കിട്ടിയില്ല. പക്ഷേ അതിഥികൾ പാലത്തിന്റെ അവസ്ഥ കണ്ടാൽ മൂക്കത്തു വിരൽ വയ്ക്കുമെന്നു സംഘാടകർക്ക് ഉറപ്പാണ്. പിന്നെ ഒന്നും നോക്കിയില്ല. പാലം മറച്ചു വലിയ ബോർഡ് വച്ചു. ഉള്ളിൽ പൊള്ളയാണെങ്കിലും പുറമേ ചിരിച്ചു നിന്നാൽ മതിയല്ലോ!! ഉച്ചകോടിക്കു സ്വാഗതം ആശംസിച്ച് ഏകദേശം 10 അടി ഉയരമുള്ള ഫ്ലെക്സ് ബോർഡ് ഉപയോഗിച്ചാണ് പാലം മറയ്ക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞ് 2020 ഒക്ടോബറിലാണു പഴയ അഞ്ചുമന പാലം പൊളിച്ചു നീക്കിയത്. ബോർഡ് വച്ചു പാലം മറയ്ക്കുന്ന ജോലി പുരോഗമിക്കുന്നതാണ് ചിത്രത്തിൽ. ചിത്രം : റിജോ ജോസഫ് ∙ മനോരമ
30 / 30
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ
ഭാഗമായി ഫ്രീലാൻസ് ഫൊട്ടോഗ്രഫർ പ്രകാശൻ കോഴിക്കോട് മോരിക്കരയിലെ വീട്ടിൽ സ്ഥാപിച്ച ദേശീയപതാകകൾക്കിടയിൽ വന്നിരിക്കുന്ന തത്തക്കൂട്ടം. ചിത്രം: സജീഷ് ശങ്കർ∙ മനോരമ
4lm986fisfgtefuefm3o2n3n86 mo-politics-leaders-kanamrajendran mo-news-common-ernakulamnews mo-news-common-flashback2023 mo-environment-arikomban mo-news-common-brahmapuram-solid-waste-treatment-plant 5hv0111jrbovtrlrjh7rarp79u-list 2sflerkbcal809dkf7m7b4jk2t-list mo-politics-leaders-oommenchandy