‘ഇലുമിനേറ്റിങ് ജോയ് സ്പ്രെഡിങ് ഹാർമണി’; മറൈൻഡ്രൈവിൽ പുതുവത്സര അലങ്കാര വിസ്മയം
Mail This Article
×
കൊച്ചി ∙ പുതുവത്സര സായാഹ്നങ്ങൾ വർണവെളിച്ച വിസ്മയത്തിന്റെ കൈപിടിച്ചു കൊച്ചിയിലെത്തിക്കാൻ ഡിടിപിസിയുടെ ഒരുക്കങ്ങൾ. പുതുവത്സര ആഘോഷങ്ങൾക്കു തുടക്കമിട്ട് ‘ഇലുമിനേറ്റിങ് ജോയ് സ്പ്രെഡിങ് ഹാർമണി’ എന്ന പേരിൽ ടൂറിസം വകുപ്പ് ദൃശ്യവിരുന്നൊരുക്കുന്നതു മറൈൻഡ്രൈവിലാണ്. മഴവിൽപാലവും പരിസരവും അരക്കിലോമീറ്റർ ദൂരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വർണവെളിച്ച സംവിധാനങ്ങളും അലങ്കാരങ്ങളും ഒരുക്കും. സെൽഫി പോയിന്റുകൾ,
ക്രോസ് സ്ട്രിങ് ലൈറ്റുകൾ, ലൈറ്റ് ഇൻസ്റ്റലേഷനുകൾ, ലൈറ്റ് ടണൽ തുടങ്ങിയ വ്യത്യസ്ത വർണാലങ്കാര രീതികളാണ് ഒരുക്കുക. പരിപാടിയുടെ ഉദ്ഘാടനം 30നു വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.