ADVERTISEMENT

കൊച്ചി ∙ തൃക്കാക്കരയിൽ നവകേരള സദസ്സിലേക്കു വരും വഴി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കലക്ടറേറ്റിനു സമീപത്തും മുളന്തുരുത്തിയിലും പ്രതിഷേധത്തിനെത്തിയവരെ പൊലീസ് ബസ് എത്തുന്നതിനു മുൻപുതന്നെ അറസ്റ്റ് ചെയ്തു നീക്കി.പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. 7 പേരെ അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ജെർജസ് ജേക്കബ്, വൈസ് പ്രസിഡന്റ് റെനീഷ് നാസർ, സെക്രട്ടറി സനൽ തോമസ്, മണ്ഡലം പ്രസിഡന്റുമാരായ മുഹമ്മദ് ഷെഫിൻ, വിഷ്ണു പുതിയവീട്ടിൽ, സിയാദ് പി.മജീദ്, സലാം ഞാക്കാട എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കലക്ടറേറ്റിനു സമീപം കരിങ്കൊടി കാട്ടാൻ ഒരുങ്ങിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാക്കളായ മുൻ നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്.സുജിത്, സിന്റോ എഴുമാംതുരുത്ത്, ജിപ്സൺ ജോളി, ഹസീബ് മുളക്കാംപിള്ളി, ആംബ്രോസ് തുതിയൂർ എന്നിവരെ മുനിസിപ്പൽ പരിസരത്തെ ചായക്കടയിൽ നിന്നു തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. കലക്ടറേറ്റിലേക്കു മുഖ്യമന്ത്രി കടന്നുപോകുന്ന കവാടത്തിനു സമീപത്തെ സമര പന്തലിലിരുന്ന 16 സർഫാസി വിരുദ്ധ സമര സമിതി പ്രവർത്തകരെ പൊലീസ് ബലമായി നീക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തുന്നതിനു മുൻപേ മുളന്തുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. യൂത്ത്കോൺഗ്രസ് പിറവം നിയോജകമണ്ഡലം പ്രസിഡന്റ് ജിത്തു പ്രദീപ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജെറിൻ ടി. ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ 8 പേരെ പള്ളിത്താഴത്തു നിന്നാണു കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ മുളന്തുരുത്തി സ്റ്റേഷനിൽ എത്തിച്ചെങ്കിലും മുഖ്യമന്ത്രി കടന്നു പോകുന്ന റോഡിനോടു ചോർന്നുള്ള സ്റ്റേഷനിലേക്കു കുടുതൽ നേതാക്കൻമാരും പ്രവർത്തകരും എത്തുമെന്നു കരുതി ഇവരെ ചോറ്റാനിക്കര സ്റ്റേഷനിലേക്കു മാറ്റി. കരവട്ടേക്കുരിശിലെ ഐഎൻടിയുസി ഓഫിസിനു സമീപത്തു നിന്നു 4 പേരെയും പിന്നീടു കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com