ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ നടന്നു. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ് ദേശീയപതാകയുയർത്തി. സിയാൽ അഗ്നിശമന സേനാവിഭാഗമായ എആർഎഫ്എഫിന്റെ ഒരു പ്ലാറ്റൂണും വിമാനത്താവള സുരക്ഷാ വിഭാഗമായ സിഐഎസ്എഫിന്റെ രണ്ട് പ്ലാറ്റൂണുകളും പരേഡിൽ അണിനിരന്നു.

republic-day-cial
സിയാലിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നിന്ന്

ഇൻസ്‌പെക്ടർ നീരജ് റായ് ആയിരുന്നു പരേഡ് കമാൻഡർ. ഹെഡ് കോൺസ്റ്റബിൾ വെങ്കടേഷിന്റെ നേതൃത്വത്തിൽ സിഐഎസ്എഫ് ഡോഗ് സ്‌ക്വാഡിന്റെ അഭ്യാസ പ്രകടനങ്ങളും ഉണ്ടായിരുന്നു. കൂടാതെ, എഎസ്ഐ അശോക് റെഡ്‌ഡിയുടെ നേതൃത്വത്തിൽ ആയുധങ്ങൾ കൈകാര്യം ചെയ്യുന്ന വിധം, റിഫ്ലെക്സ് ഷൂട്ടിങ് ഡെമോൺസ്‌ട്രേഷൻ എന്നിവയും നടന്നു.

സിഐഎസ്എഫ് സീനിയർ കമാൻഡന്റ് സുനീത് ശർമ്മ, ഡെപ്യൂട്ടി കമാൻഡൻന്റ്മാരായ പ്രേം എം.ജെ., ടി.ഡി. വിൻസെന്റ്, എയർപോർട്ട് ഡയറക്ടർ മനു ജി., എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ.ജോർജ്, ജയരാജൻ വി,  സിഎഫ്ഒ സജി ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.

സിയാലിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നിന്ന്
സിയാലിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നിന്ന്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com