കേരള പദയാത്ര: 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു
Mail This Article
അങ്കമാലി ∙ എൻഡിഎ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ മുന്നോടിയായി എൻഡിഎ ചാലക്കുടി ലോകസഭ അഞ്ഞൂറ്റി ഒന്ന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. എൻഡിഎ ചാലക്കുടി ലോകസഭ കൺവീനർ വി.കെ.ഭസിത്കുമാർ അധ്യക്ഷത വഹിച്ച സ്വാഗത സംഘ രൂപീകരണ യോഗം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന സെക്രട്ടറി ഡോ.രേണു സുരേഷ്, എറണാകുളം ജില്ല പ്രസിഡന്റ് അഡ്വ: കെ.എസ്. ഷൈജു, കെകെസി സംസ്ഥാന വർക്കിങ് പ്രസിഡന്റ് എം.ഐ. അലി, ബിഡിജെഎസ് സംസ്ഥാന ജന. സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ മറ്റ് എൻഡിഎ നേതാക്കളായ എ.ബി ജയപ്രകാശ്, പി.എം. വേലായുധൻ, ആർ. അജിത്കുമാർ, ജോഷി തോമസ് , സി. സുചീന്ദ്രൻ, ശ്രീകുമാർ തട്ടാരത്ത്, ടി.കെ. ബാജു സ്വാമി, കെ.പി. ജോർജ്, അഗസ്ത്യൻ കോലഞ്ചേരി, എൽ. പദ്മകുമാർ, പ്രസന്ന വാസുദേവൻ, ദേവരാജ് ദേവസുധ, കെ.എ. സുരേഷ്, വൈശാഖ് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.