ADVERTISEMENT

കൊച്ചി ∙ ഹെൽമറ്റ് ജീവിതത്തിന്റെ ഭാഗമാക്കിയ ‘ഹെൽമറ്റ് മാൻ’ രാഘവേന്ദ്ര കുമാറിന്റെ ആവശ്യം ഒന്നുമാത്രം; നിരത്തിലെ സുരക്ഷിത യാത്ര. പൊതുജനങ്ങൾക്കു ഗുണനിലവാരമുള്ള ഹെൽമറ്റുകൾ ലഭ്യമാക്കണമെന്നാണു രാഘവേന്ദ്ര കേരളത്തിൽ വന്നപ്പോഴും ആവശ്യപ്പെട്ടത്. ബിഹാറിലെ കൈമൂർ ഗ്രാമത്തിൽ ജനിച്ച രാഘവേന്ദ്ര കുമാർ റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹന ഉടമകൾക്കു സൗജന്യമായി ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിനാലാണു ‘ഹെൽമറ്റ് മാൻ’ എന്ന പേരു വീണത്. റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, നിയമങ്ങൾ പാലിക്കൽ എന്നിവ വഴി ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള പ്രചാരണത്തിനാണു രാഘവേന്ദ്ര കുമാ‍ർ കേരളത്തിലെത്തിയത്.

ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് (ജിഐപിഎൽ) പദ്ധതിയുമായി സഹകരിച്ചത്.  2014ൽ നോയിഡയിലുണ്ടായ റോഡ് അപകടത്തിലാണു രാഘവേന്ദ്രയ്ക്കു സുഹൃത്തിനെ നഷ്ടമായത്. ഹെൽമറ്റ് ധരിക്കാതിരുന്നതാണു മരണകാരണമെന്ന് അറി‍ഞ്ഞതോടെയാണു രാഘവേന്ദ്ര ബോധവൽക്കരണത്തിലേക്കു തിരിഞ്ഞത്. ഇതുവരെ  അറുപതിനായിരത്തോളം ഹെൽമറ്റ് രാഘവേന്ദ്ര വിതരണം ചെയ്തു. പ്രചാരണഭാഗമായി സംസ്ഥാനത്ത് 500 ഹെൽമറ്റ് വിതരണം ചെയ്തു. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജർ അഭിഷേക് തോമസ് വർഗീസ്, മാനേജർ ബിജുകുമാർ, ജിഐപിഎൽ ഡിജിഎം പി. ശങ്കരൻ, എംഎസ്‌വി ഇന്റർനാഷനൽ റസിഡന്റ് എൻജിനീയർ രവിശങ്കർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com