ADVERTISEMENT

കളമശേരി ∙ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 70 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത ‘രാജകൂവ’ വിളവെടുപ്പിനൊരുങ്ങുന്നു. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൂവകൃഷിയാണ് ഇപ്പോൾ വിളവെടുപ്പിന് തയാറായിരിക്കുന്നത്. 

ജൈവ രീതിയിൽ കൃഷി ചെയ്ത കൂവ കേടുകൂടാതെ സൂക്ഷിക്കുന്നതിന് എഐഎഫ് (അഗ്രികൾചർ ഇൻഫ്ര ഫിനാൻസിങ് ഫണ്ട്) പദ്ധതിയിലുൾപ്പെടുത്തി കൂവ സംസ്കരണശാലയും മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അവിടേക്ക് ആവശ്യമായ രാജകൂവ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യിപ്പിച്ചാണ് വിളവ് സംഭരിക്കുന്നത്. 1.75 കോടി രൂപ ചെലവിട്ടാണു മാഞ്ഞാലി എക്സ്ട്രാക്ട്സ് ആൻഡ് പ്രോഡക്ട്സ് എന്ന പേരിൽ മാഞ്ഞാലി തെക്കേ താഴത്ത് സംസ്കരണശാല സ്ഥാപിച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com